Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 1:00 AM IST Updated On
date_range 20 July 2017 3:11 AM ISTസ്വാദ് ഒത്തിരി കൂട്ടാം; ഒരല്‍പം ശ്രദ്ധിച്ചാല്‍
text_fieldsbookmark_border
- ഉരുളക്കിഴങ്ങ് വറുക്കാനെടുക്കുമ്പോള്‍ അരിഞ്ഞ ശേഷം അല്‍പനേരം വെള്ളത്തിലിട്ടുവെക്കുക. ഇത് സ്വാദ് വര്‍ധിപ്പിക്കും.
- കാരറ്റ് വാടിപ്പോയെങ്കില്‍ അല്‍പം ഉപ്പുവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവെച്ച ശേഷം ഉപയോഗിക്കുക.
- പച്ചക്കറി വേവിക്കുമ്പോള്‍ ഉപ്പ് ചേര്‍ത്താല്‍ ജലാംശം നഷ്ടപ്പെടും സ്വാദും കുറയും. അതിനാല്‍ പച്ചക്കറികള്‍ വെന്തതിനു ശേഷം മാത്രം ഉപ്പ് ചേര്‍ക്കുക.
- ചപ്പാത്തിക്ക് കുഴക്കുമ്പോള്‍ തൈരോ പാലോ അല്‍പം ചേര്‍ക്കുന്നത് കൂടുതല്‍ മാര്‍ദവം ലഭിക്കാനും സ്വാദ് കൂട്ടാനും സഹായിക്കും.
- ദോശക്കുള്ള മാവില്‍ ഒരുപിടി ചോറ് അരച്ചു ചേര്‍ത്താല്‍ നല്ല മയമുള്ള ദോശ ലഭിക്കും.
- പൂരിക്ക് കുഴക്കുന്ന മാവില്‍ റൊട്ടിക്കഷണങ്ങള്‍ വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ശേഷം ചേര്‍ത്താല്‍ മൃദുവും സ്വാദിഷ്ടവുമായ പൂരി തയാറാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story