Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2017 5:52 PM GMT Updated On
date_range 18 March 2017 5:54 PM GMTകിച്ചൻ ടിപ്സ്-2
text_fieldsbookmark_border
- ഏലക്കാ തൊലി കളയാതെ ചതച്ചിട്ട വെള്ളത്തില്‍ ചായയുണ്ടാക്കിയാല്‍ സ്വാദേറും. സുഗന്ധം ബോണസ്.
- മാവില്‍ കുറച്ച് പാല്‍ ചേര്‍ത്ത് കുഴച്ചാല്‍ പൂരി നന്നായി പൊന്തിവരും.
- ചായയില്‍ പാലിനു പകരം മില്‍ക് മെയ്ഡ് ചേര്‍ത്താല്‍ നിറവും രുചിയും കൂടും.
- ബിരിയാണി മസാലയില്‍ എരിവു കൂടിയാല്‍ തലയില്‍ കൈവെച്ചിരുന്നിട്ട് കാര്യമില്ല. അല്‍പം തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ എരിവ് വരുതിയിലാകും.
- കടല പെട്ടെന്ന് വേവണോ... ഒരു നുള്ള് അപ്പക്കാരം ചേര്‍ത്ത് വേവിച്ചുനോക്കൂ. മയത്തില്‍ എളുപ്പം വെന്തുകിട്ടും.
- ഡാല്‍ഡ കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാല്‍ രുചിയും നിറവും കൂടും.
- കാരറ്റ് ഹല്‍വ ഉണ്ടാക്കുമ്പോള്‍ നന്നായി പഴുത്ത ഒരു തക്കാളികൂടി ചേര്‍ക്കാം. രുചി കൂടും. നിറവും.
- കോഴിക്കറിയില്‍ ഉരുളക്കിഴങ്ങ് ചേര്‍ത്താല്‍ രുചി കൂടും. ചാറ് കൂറുകിക്കിട്ടും.
- മത്സ്യവും മാംസവും പാല്‍പ്പൊടി പുരട്ടി വറുത്തെടുത്താല്‍ നല്ല സ്വര്‍ണനിറം ഉറപ്പ്
- ഗ്രീന്‍പീസില്‍ അല്‍പം വിനാഗിരി ചേര്‍ത്ത് വേവിച്ചാല്‍ പച്ചനിറം നഷ്ടപ്പെടാതിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story