മത്തങ്ങ പച്ച മഞ്ഞള്‍ ഹൽവ
text_fieldsചേരുവകൾ:
- മത്തങ്ങ ചീകിയത്-150 ഗ്രാം
- പച്ച മഞ്ഞള്‍-100 ഗ്രാം,
- ഈത്തപ്പഴം-4 എണ്ണം,
- തേങ്ങാപാൽ- 2 കപ്പ്(ഒന്നാം പാൽ),
- +2 കപ്പ് (രണ്ടാം പാൽ)
- ശർക്കര-1/2 കിലോ
- മത്തങ്ങ കുരു- 25 ഗ്രാം
- കശുവണ്ടി - 25 ഗ്രാം,
- തേങ്ങ കൊത്ത്-കുറച്ച്
- നെയ്യ് - 4 സ്പൂൺ
- ഏലക്കപൊടി-കുറച്ച്
- അരിപ്പൊടി - 1 സ്പൂൺ
തയ്യാറാക്കുന്ന വിധം:
മത്തങ്ങ തൊലികളഞ്ഞത് നെയ്യിൽ നന്നായി വഴറ്റുക. പച്ചമഞ്ഞള്‍ തൊലികളഞ്ഞ് രണ്ട് മണിക്കൂർ വെള്ളത്തിൽ ഇട്ടു വെക്കുക. അതിനുശേഷം കുക്കറിൽ വേവിച്ച് മിക്സിയിൽ കുറച്ചു രണ്ടാം പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഈത്തപ്പവും നന്നായി അരച്ചെടുക്കുക. അടി കട്ടിയുള്ള ഉരുളി അടുപ്പിൽ വെച്ച് കുറച്ചു നെയ്യ് ഒഴിച്ച് മത്തങ്ങ തൊലികളഞ്ഞത് നന്നായി വഴറ്റുക. അതിലേക്ക് മഞ്ഞൾ,ഈത്തപ്പഴം അരച്ചത് വീണ്ടും വഴറ്റുക. ഇടക്ക് നെയ്യ് ചേര്‍ക്കണം. പിന്നെ ശർക്കരപാനി ചേർക്കുക.
നന്നായി കുറുകി വന്നാൽ രണ്ടാം പാലിൽ അരിപ്പൊടി കലക്കി ചേർത്ത് ഇളക്കുക. ശേഷം ഒന്നാം പാൽ ചേർത്ത് കട്ടിയായി വരുമ്പോൾ മത്തങ്ങ കുരു വറുത്ത് രണ്ടാക്കി നുറുക്കിയത്, കശുവണ്ടി, ഏലക്കപൊടി എന്നിവ ചേര്‍ക്കുക. വീണ്ടും നെയ്യ് ചേർത്ത് കൊടുക്കണം. ഉരുളിയിൽ നിന്ന് വിട്ടു വരുന്ന പാകമാകുേമ്പാൾ നെയ്യ് തൂവിയ പാത്രത്തിലേക്കു പകർത്തുക. മുകളിൽ കശുവണ്ടി, മത്തങ്ങ കുരു, തേങ്ങാകൊത്ത് വിതറുക. തണുത്തതിനുശേഷം മുറിച്ച് എടുക്കുക.
തയാറാക്കിയത്: ആബിദ സഗീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.