Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightനേന്ത്രപ്പഴയപ്പം എന്ന...

നേന്ത്രപ്പഴയപ്പം എന്ന കിണ്ണത്തപ്പം

text_fields
bookmark_border
Nenthra-Pazha-Appam Kinnathappam
cancel

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  1. ഏ​ത്ത​പ്പ​ഴം -ര​ണ്ടെ​ണ്ണം
  2. അ​രി​പ്പൊ​ടി -ഒ​രു ക​പ്പ്‌
  3. തേ​ങ്ങ ചി​ര​കി​യ​ത് -ഒ​രു മു​റി
  4. തേ​ങ്ങാപ്പാല്‍ -അ​ര ഗ്ലാ​സ്‌
  5. ജീ​ര​കം -ഒ​രു നു​ള്ള്
  6. ഏ​ല​ക്ക -ഒ​ന്ന്
  7. ഉ​പ്പ്​ -ഒ​രു നു​ള്ള്
  8. പ​ഞ്ച​സാ​ര -ആ​റേ​ഴു സ്പൂ​ണ്‍

പാ​കം ചെ​യ്യു​ന്ന വി​ധം:

തേ​ങ്ങ​യും ജീ​ര​ക​വും ഏ​ല​ക്കാ​യും ന​ല്ല വെ​ണ്ണ പോ​ലെ അ​ര​ച്ചെ​ടു​ക്കു​ക.​ ഇ​ത് അ​രി​പ്പൊ​ടി​യി​ല്‍ ചേ​ര്‍ത്ത് തേ​ങ്ങാ​പ്പാ​ലോ ഇ​ളം ചൂ​ട് വെ​ള്ള​മോ ഒ​ഴി​ച്ചു അ​പ്പ​ത്തി​നെ​ക്കാ​ളും അ​ൽപം മു​റു​കി​യ പാ​ക​ത്തി​ല്‍ യോ​ജി​പ്പി​ക്കു​ക. ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക.​

ഏ​ത്ത​പ്പ​ഴം ചെ​റു ക​ഷണ​ങ്ങ​ള്‍ ആ​യി മു​റി​ച്ച​ത് ഇ​തി​ല്‍ ചേ​ര്‍ത്ത് ഇ​ള​ക്കു​ക.​ മ​യംപു​ര​ട്ടി​യ ഒ​രു പാ​ത്ര​ത്തി​ല്‍ ഇ​തൊ​ഴി​ച്ച്​ ആ​വി​യി​ല്‍ വേ​വി​ച്ചെ​ടു​ക്കു​ക. ചൂ​ടാ​റി​യ ശേ​ഷം മാ​ത്രം മ​റ്റൊ​രു പാ​ത്ര​ത്തി​ലേ​ക്കു മാ​റ്റി മു​റി​ച്ചെ​ടു​ക്കാം.

തയാറാക്കിയത്: അ​ജി​നാ​ഫ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snacksNenthra Pazham AppamKinnathappamLifestyle News
Next Story