പത്തോണ രുചിയിൽ ഇടിച്ചുപിഴിഞ്ഞ പായസം
text_fieldsഅത്തത്തിന് ഇടിച്ചു പിഴിഞ്ഞ പായസമാണ് ഉണ്ടാക്കുക. ഉണക്കലരിയും ശർക്കരയും തേങ്ങാപ്പാലും ചേരുന്ന ഇടിച്ചുപിഴിഞ്ഞ പായസത്തിെൻറ രുചി പത്തോണം കഴിഞ്ഞാലും നാവിലുണ്ടാകും.
ഇടിച്ചുപിഴിഞ്ഞ പായസം
അര കിലോഗ്രാം നാടന്‍ ഉണങ്ങലരി കഴുകി വാരിവെക്കുക. വലിയ നാലു നാളികേരം ചുരവി ഒന്നാംപാൽ പിഴിഞ്ഞ് മാറ്റുക. ഇതിലേക്ക് അരലിറ്റർ വെള്ളം ചേർത്ത് വീണ്ടും പിഴിഞ്ഞ് രണ്ടാം പാൽ എടുക്കാം. ഒരു ലിറ്റര്‍ ചൂടുവെള്ളം പകര്‍ന്നു ഇടിച്ചുപിഴിഞ്ഞ മൂന്നാം പാലും മാറ്റിവെക്കുക. ഒരു കിലോഗ്രാം ശര്‍ക്കര അരകപ്പ്വെള്ളത്തിൽ തിളപ്പിച്ച് പാനിയാക്കി അരിച്ചുവെക്കാം.
ഉണക്കലരി കഴുകി വാരിയത് 2 ലിറ്റര്‍ മൂന്നാംപാല്‍ പകര്‍ന്ന് അടുപ്പത്തുവെച്ചു വേവിക്കുക. നന്നായി വെന്തുവരുേമ്പാൾ ശർക്കരപാനി ഒഴിച്ചു വീണ്ടും തിളപ്പിച്ച് കുറുക്കാം. ഇതിലേക്ക് രണ്ടാംപാലും ഒഴിച്ച് നിർത്താതെ ഇളക്കി യോജിപ്പിക്കുക. പാകം പരുവത്തിലേക്ക് കുറുകിയാൽ തീയണച്ച് ഒന്നാം പാല്‍ പകര്‍ന്നു ചുക്കും ജീരകവും പൊടിച്ചതു ചേർത്തു വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.