മലയാളത്തിന്‍റെ അവലും അറേബ്യയുടെ മധുരവും
text_fieldsഈന്തപ്പനയുടെ നാട്ടില്‍ ജീവിക്കുമ്പോള്‍ മധുരത്തിന് ശര്‍ക്കരയും പഞ്ചസാരയും വാങ്ങേണ്ടതുണ്ടോ?ചുമ്മാ കാലറി മാത്രം തരുന്ന പഞ്ചസാര ശരീരത്തിന് ഒട്ടും ആവശ്യം ഇല്ലെന്ന് മാത്രമല്ല പൊണ്ണത്തടിക്കും അസുഖങ്ങള്‍ക്കും കാരണവുമാകും. കാലറി അൽപം കൂടിയ പഴം ആണെങ്കിലും പഞ്ചസാരയെയും ശര്‍ക്കരയെയും അപേക്ഷിച്ച് എത്രയോ ഗുണങ്ങള്‍ ഉള്ളതാണ് നമ്മുടെ ഈന്തപ്പഴം. ഈ സീസണ്‍ സമയത്ത് നല്ല പുതിയ ഈന്തപ്പഴം വാങ്ങി ഒരു ഹെൽത്തി ആന്‍ഡ് ഈസി പായസം ഉണ്ടാക്കിയാലോ? ഈ പാചകക്കുറിപ്പ് പങ്കുവെച്ചത് സോഫ്റ്റ്‌വെയര്‍ എൻജീനീയറായ ഷെഫീദയാണ്.
അവൽ-ഈന്തപ്പഴം പായസം
ചേരുവകൾ:
ഷാഹി അവൽ -അരക്കപ്പ്
ഈന്തപ്പഴം -20 എണ്ണം
പാല് - നാലു ഗ്ലാസ്
വെളളം -ഒരു ഗ്ലാസ്
ഏലക്ക പൊടി -ആവശ്യത്തിന്
ചുക്കുപൊടി -ആവശ്യത്തിന്
ഷാഹി അണ്ടിപ്പരിപ്പ് ഷാഹി മുന്തിരി -വറുത്തെടുക്കാൻ
നെയ്യ് -ആവശ്യത്തിന്
ചെറി, അണ്ടിപ്പരിപ്പ്, മുന്തിരി -വറുത്തെടുക്കാൻ
തയാറാക്കുന്ന വിധം:
പാന്‍ ചൂടാക്കി ഒരു സ്പൂൺ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് കോരി ടിഷ്യു പേപ്പറിൽ ഇട്ട് നെയ്യ് കളഞ്ഞുവെക്കുക. അവൽ നെയ്യില്ലാതെ വറുത്തുവെക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നാല് ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും തിളപ്പിക്കുക. തിളക്കുമ്പോൾ ചെറുതായി മുറിച്ചു വെച്ച ഈന്തപ്പഴം ചേര്‍ത്ത് നന്നായി വെന്തുടയുന്നത് വരെ ചെറിയ തീയില്‍ വേവിക്കുക(15-20 മിനിറ്റ്). പാകമായാൽ തീയണച്ച് വറുത്തുവെച്ച അവലും ഏലക്ക പൊടിയും ചുക്കുപൊടിയും ചേർത്തിളക്കി അടച്ചു വെക്കുക. വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചെറുതായി മുറിച്ച ചെറിയും കൊണ്ട് അലങ്കരിച്ച് വിളമ്പാം. (കൂടുതല്‍ ഗുണമുള്ളത് കൊണ്ട് ചുവന്ന അവല്‍ തന്നെ ഉപയോഗിക്കുക. ഈന്തപ്പഴം കുതിര്‍ത്തി അരച്ച് പള്‍പ്പ് ആയും ചേര്‍ക്കാം)
തയാറാക്കിയത്: ഷെഫീദ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.