പനീർ ബദാം ഡിലൈറ്റ്
text_fieldsആവശ്യമുള്ള സാധനങ്ങൾ:
- പനീർ - 1കിലോ
- മിൽക്മെയ്‌ഡ് - 1 ടിൻ
- പാൽ -1 കപ്പ്
- പാൽപൊടി - 2 ടേബിൾ സ്പൂൺ
- പഞ്ചസാര - 1 കപ്പ്
- ബദാം - 15
- ഏലക്ക (പൊടിച്ചത്) - 4 എണ്ണം
- പിസ്ത, കുങ്കുമപ്പൂ (ഉണ്ടെങ്കിൽ മാത്രം) അലങ്കരിക്കാൻ
തയാറാക്കുന്ന വിധം:
ബദാം 15 മിനിറ്റ് ചൂടുപാലിൽ മുക്കിവെക്കുക. 1 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത ശേഷം പേസ്റ്റ് രൂപത്തിൽ ഇത് ഗ്രൈൻഡ് ചെയ്യണം. ശേഷം പനീർ ഉടച്ചുവെക്കുക. ഇതിലേക്ക് പാൽപൊടി കുെറശ്ശെ ചേർത്തു കൊടുക്കുക. ഈ മിശ്രിതത്തിലേക്ക് മിൽക്മെയ്‌ഡ് ചേർത്ത് അടിവശം കട്ടിയുള്ള ഒരു പാനിൽ ചെറുതായി ചൂടാക്കുക. ഇനി ബാക്കിയുള്ള പഞ്ചസാരയും ബദാം പേസ്റ്റും ചേർക്കാം. മിശ്രിതം കുറുകിവരുന്നതുവരെ ഇളക്കിക്കൊടുക്കുക.
സ്വാദും സുഗന്ധവും ലഭിക്കാൻ പൊടിച്ച ഏലക്ക ചേർത്ത് നന്നായി ഇളക്കുക. അടുപ്പത്തു നിന്ന് മാറ്റിയ ശേഷം ഈ മിശ്രിതം എണ്ണ (നെയ്യാണെങ്കിൽ ഉത്തമം) പുരട്ടിയ ഒരു പ്ലേറ്റിലേക്ക് മാറ്റിവെക്കുക. പിസ്തയും കുങ്കുമവും കൊണ്ട് അലങ്കരിക്കാം. ശേഷം ഇത് തണുപ്പിച്ച് മുറിച്ചെടുക്കാവുന്നതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.