രാഹുലും പ്രിയങ്കയും കഴിച്ച നൈസ് പത്തിരിയും ചിക്കൻ കുഞ്ഞിപ്പൊരിയും
text_fieldsകോഴിക്കോട്ടെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സംഘത്തിനും അത്താഴത്തിനായി തയാറാക്കിയത് ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ വിഭവങ്ങൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടി യായ സഹോദരി പ്രിയങ്ക ഗാന്ധിക്കും മറ്റു 12 പേർക്കും കോഴിക്കോട് പാരഗൺ ഹോട്ടലിൽനിന്നാണ് ഭക്ഷണം താമസസ്ഥലമായ െഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചത്.
പാരഗണിന്റെ രുചിയറിഞ്ഞ രാഹുലിനായി ഹോട്ടൽ അധികാരികൾ തന്നെയാണ് മെനു തയാറാക്കിയത്. കഴിഞ്ഞ മാസം ജനമഹാറാലിക്കും അതിനുമുമ്പും എത്തിയപ്പോൾ രാഹുൽ രുചിച്ച ഭക്ഷണം മനസ്സിലാക്കിയാണ് മെനു തയാറാക്കിയത്. അതിനൊപ്പം പ്രിയങ്കയെ ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ വിഭവവുമൊരുക്കി.
വെണ്ടക്ക കൊണ്ടുള്ള ഒഖ്റ പെപ്പർ സാൾട്ടും നത്തോലി ഡ്രൈ ഫ്രൈയുമാണ് 'സ്റ്റാർട്ടർ'. വിവിധ നിറങ്ങളിലുള്ള കാപ്സിക്കം, ലെച്ചുസ് (ഒരുതരം കാബേജിെൻറ ഇല) എന്നിവ ഒലിവ് ഓയിലിൽ കുഴച്ചുള്ള സാലഡും ഒരുക്കി. മട്ടൻ ബിരിയാണി, നൈസ് പത്തിരി, കല്ലപ്പം, മിനി വീറ്റ് പൊേറാട്ട, മിനി കേരള പൊേറാട്ട, ചപ്പാത്തി എന്നീ വിഭവങ്ങളാണ് പ്രധാനം.
ചിക്കൻ ബോൺലെസ് ഡ്രൈയും പാരഗണിെൻറ തനത് ഐറ്റമായ 'ചിക്കൻ കുഞ്ഞിപ്പൊരി'യുമുണ്ട്. അയക്കൂറയുടെ രണ്ട് വിഭവങ്ങളും വിളമ്പി. ഫിഷ് മംഗോ കറിയും ടാമറിന്റ് ഫിഷ് ഫ്രൈയും കൂടാതെ ചെമ്മീൻ പൊരിച്ചതും മിക്സഡ് വെജിറ്റബ്ൾ കറിയും പനീർ മസാലയും ദാൽ മഖാനിയുമുണ്ടായിരുന്നു. അത്താഴത്തിനു ശേഷം ഇളനീർ പായസവും കിണ്ണത്തപ്പവും ഓറഞ്ച് ജ്യൂസും നൽകി.
പാരഗൺ അസി. കോർപറേറ്റ് ഷെഫ് അനുജിത് രാമചന്ദ്രനും ഷെഫ് വി. സോമനുമാണ് വി.ഐ.പികൾക്കായി ഭക്ഷണം തയാറാക്കിയത്. മാനേജർ കെ.സി. നെൽസെൻറ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്. ഭക്ഷ്യ സുരക്ഷ ഡെപ്യൂട്ടി കമീഷണർ ഏലിയാമ്മയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധിച്ചശേഷമാണ് അത്താഴം െഗസ്റ്റ്ഹൗസിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.