രാഹുലിന് വയനാട്ടില് ഉച്ചയൂൺ വിഭവസമൃദ്ധം
text_fieldsപ്രചാരണത്തിന്റെ ഭാഗമായി ബുധനാഴ്ച സുൽത്താൻ ബത്തേരിയിലെത്തിയ കോൺഗ്രസ് അധ്യക്ഷ ൻ രാഹുൽ ഗാന്ധിക്ക് ഉച്ചഭക്ഷണം വിഭവസമൃദ്ധം. സദ്യ, നാലുതരം പായസം, മട്ടൺ പെപ്പർ റോസ്റ ്റ്, ബട്ടർ നാൻ, ചെമ്മീൻ ഫ്രൈ, ഫിഷ് ഫ്രൈ, ജിഞ്ചർ ചിക്കൻ, ചിക്കൻ വയനാടൻ ഫ്രൈ, ഫിഷ് മോളി, ബദാമ ി മഗ് കബാബ് ഇങ്ങനെ പോകുന്നു വിഭവങ്ങൾ.
ബത്തേരിയിലെ വിൽട്ടൺ ഹോട്ടലാണ് ഉച്ചഭക്ഷണം ഒരുക്കിയത്. പൊതുസമ്മേളനത്തിനുശേഷം തിരുവമ്പാടിയിലേക്ക് പോകുന്നതിന്റെ ഇടവേളയിൽ സെന്റ് മേരീസ് കോളജിലെ സ്റ്റാഫ് മുറിയിൽ മുതിർന്ന നേതാക്കൾക്കൊപ്പമാണ് ഭക്ഷണം കഴിച്ചത്. പ്രിയ നേതാവിന് ഭക്ഷണം വിളമ്പാനായതിന്റെ സന്തോഷത്തിലാണ് ഹോട്ടൽ ഉടമ സത്താർ. കാരറ്റ്, അടപ്രഥമൻ, പരിപ്പും ചെറുപയറും, സേമിയ എന്നീ നാലുതരം പായസമാണ് തയാറാക്കിയത്. കാരറ്റ് പായസം ഏറെ ഇഷ്ടമായെന്നും വീണ്ടും ചോദിച്ചു വാങ്ങിയെന്നും സത്താർ പറഞ്ഞു.
സദ്യയാണ് ആദ്യം കഴിച്ചുതുടങ്ങിയത്. ഇലയിലാണ് സദ്യ വിളമ്പിയത്. ചിക്കൻ വയനാടൻ ഫ്രൈയും ബദാമി മഗ് കബാബും ഇഷ്ടമായി. 25 പേർക്കുള്ള ഭക്ഷണമാണ് ഒരുക്കിയത്. ചൊവ്വാഴ്ച വൈകീട്ടാണ് രാഹുലിനും അതിഥികൾക്കുമുള്ള ഭക്ഷണം വേണമെന്നു പറഞ്ഞ് കോൺഗ്രസ് നേതൃത്വം ഹോട്ടലുമായി ബന്ധപ്പെടുന്നത്. പിന്നാലെ സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സത്താറും ജീവനക്കാരും. ഭക്ഷണത്തിനുള്ള എല്ലാ സാധനങ്ങളും വൈകീട്ടോടെത്തന്നെ സംഘടിപ്പിച്ചു.
ബുധനാഴ്ച രാവിലെ പൊലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു പാചകം. ഭക്ഷണത്തിനുശേഷം രാഹുൽ പ്രത്യേകം അഭിനന്ദിച്ചപ്പോൾ മനസ്സ് നിറഞ്ഞതായി സത്താർ പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് ഒരു വി.വി.ഐ.പിക്ക് സത്താർ ഭക്ഷണം തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.