Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2017 4:45 PM IST Updated On
date_range 15 July 2017 1:00 AM ISTചിക്കന്‍ കബാബ്
text_fieldsbookmark_border
ചേരുവകൾ:
- എല്ലില്ലാത്ത ചിക്കന്‍ -1/2 കിലോ
- ഉരുളക്കിഴങ്ങ് -2 എണ്ണം
- സവാള -2 എണ്ണം
- പച്ചമുളക് -5 എണ്ണം
- ഇഞ്ചി -1 ചെറിയ കഷണം
- വെളുത്തുള്ളി -4 അല്ലി
- മല്ലിയില -2 തണ്ട്
- മുളക് -1/2 സ്പൂണ്‍
- കശുവണ്ടി -100 ഗ്രാം
- ഉപ്പ് - പാകത്തിന്
- മഞ്ഞള്‍പൊടി - 1/2 സ്പൂണ്‍
- മുട്ട -2 എണ്ണം
- റസ്ക് പൊടി -250 ഗ്രാം
- എണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ചിക്കന്‍ കുറച്ച് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളമില്ലാതെ വേവിക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങുക. സവാള മുതല്‍ കശുവണ്ടി വരെയുള്ള കൂട്ടുകള്‍ നന്നായരക്കുക. ഇതിലേക്ക് വെന്ത ചിക്കനും തൊലികളഞ്ഞ ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ച് ഉപ്പ് ചേര്‍ക്കാം. ഇത് 1/2 മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിക്കണം. മുട്ട ഒരു പാത്രത്തില്‍ പൊട്ടിച്ചൊഴിക്കുക. ചിക്കന്‍ കബാബ് ഷേപ്പില്‍ ആക്കി, മുട്ടയില്‍ മുക്കി, റസ്ക് പൊടി പുരട്ടി എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാം.
തയാറാക്കിയത്: റജി കൃഷ്ണകുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story