വ്യത്യസ്തനാണീ ചിക്കൻ ഇഡ്ഡലി അട
text_fieldsതളിപ്പറമ്പിൽ ചെലവിട്ട കുട്ടിക്കാലത്തെ നോമ്പുകൾ ഓർമിക്കാൻ ഏറെ ഇഷ്ടമാണെന്ന് പറയുന്നു സബീബ. ആ സമയത്ത് നോമ്പും വേനലവധിയും ഒത്തു വന്നിരുന്നു. അത്താഴം കഴിഞ്ഞാൽ പിന്നെ സൂര്യൻ ഉദിക്കുന്നതും കാത്തു ടെറസിൽ കയറും. പിന്നെ വെയിൽ വരുന്നത് വരെ കളി തന്നെയായിരുന്നു. ഒരു നോമ്പുകാലം. ആങ്ങള മാർക്കൊക്കെ കട്ട്ലെറ്റ് ഇഷ്ടമായിരുന്നു. സബീബക്ക് വേണ്ടി ഇറച്ചി വയ്ക്കാത്ത റൊട്ടിപ്പൊടി ഉരുട്ടിയെ ടുത്ത സ്പെഷൽ ബ്രെഡ് ക്രംബ്സ് കട്ട്ലെറ്റ് വേറെ.
അവസാനത്തെ നോമ്പു ദിവസം ബാക്കി വന്ന അവസാനത്തെ കട്ട്ലെറ്റ് പ്ലേറ്റിൽ കിടപ്പുണ്ട്. ചെറിയ ആങ്ങള അതിനെ ലക്ഷ്യമാക്കി പോകുന്നത് കണ്ട സബീബ ഓടിപ്പോയി അതു കൈക്കലാക്കി. മൽസരത്തി ൽ ജയിക്കാൻ വേണ്ടി അതു തിന്നപ്പോഴാണ് കട്ട്ലെറ്റിന്റെ രുചി തിരിച്ചറിഞ്ഞത്. യഥാർഥ കട്ട്ലെറ്റ് കഴിക്കാതെ കടന്നു പോയ ഒരുപാട് ദിവസങ്ങളെ ഓർത്ത് അന്നു ദുഃഖിച്ചതോർക്കുമ്പോൾ ഇന്നു ചിരി വരും. കട്ട്ലെറ്റിനെ സ്നേഹിക്കാൻ പഠിപ്പിച്ച സഹോദരനും പ്രിയപ്പെട്ടവരുമൊക്കെ ഈ റമദാൻ കാലത്ത് ഒരു കടലിനപ്പുറമാണല്ലോ എന്ന സങ്കടമാണിപ്പോൾ !
മിനിസ്ട്രി ഓഫ് ഹെൽത്തിൽ ഐ.ടി പ്രോഗ്രാമർ ആയ ഷാജഹാൻ ആണ് സബീബയുടെ ജീവിതപങ്കാളി. ഷാദിനും, മെഹ്സയും, ഷൻസയുമാണ് മക്കൾ. എണ്ണയിൽ പൊരിച്ചതും മൊരിച്ചതുമായ പലഹാരങ്ങളാകും എല്ലാവർക്കും കൂടുതൽ ഇഷ്ടം. എന്നാൽ ആരോഗ്യത്തിന് അതത്ര നല്ലതല്ല എന്നോർക്കുക. ഇടക്കിടെ ആവിയിൽ വേവിച്ച പലഹാരങ്ങളും ഉൾപ്പെടുത്തണം. ഇന്ന് അത്തരമൊരു വിഭവം ആവാം. ചിക്കനോ മറ്റേതെങ്കിലും പ്രിയമുള്ള ഫില്ലിങ്ങോ വച്ചിട്ട് ഇതു തയാറാക്കാം. വ്യത്യസ്തനായ ഉഴുന്നില്ലാത്ത ഈ ഇഡ്ഡലിയെ തൽക്കാലം ചിക്കൻ ഇഡ്ഡലി അട എന്നു വിളിക്കാം.
ചേരുവകൾ:
ചിക്കൻ ഫില്ലിങ്:
- ചിക്കൻ വേവിച്ചു കീറിയത് -ഒരു കപ്പ്
- വലിയ ഉള്ളി -രണ്ടെണ്ണം (നീളത്തിൽ അരിഞ്ഞത്)
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -രണ്ട് സ്പൂൺ
- പച്ചമുളക് അരിഞ്ഞത് -മൂന്ന്
- കറിവേപ്പില, മല്ലിയില -ആവശ്യത്തിന്
- ഷാഹി ഗരംമസാല, കുരുമുളക് പൊടി -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്നവിധം:
ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ചൂടാക്കി ഉള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റിയ ശേഷം ചിക്കൻ, മല്ലിയില, ഉപ്പ്, ഗരം മസാല, കുരുമുളക്പൊടി എന്നിവ പാകത്തിനു ചേർക്കുക. അഞ്ചു മിനിറ്റ് അടച്ചുവെക്കുക. ഒന്നുകൂടെ നന്നായി വഴറ്റിയ ശേഷം ഇറക്കുക.
മാവിന്:
ചേരുവകൾ:
- ബിരിയാണി അരി -ഒരു കപ്പ്
- കട്ടി തേങ്ങാപ്പാൽ -രണ്ടര കപ്പ്
- മുട്ട -ഒന്ന്
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്നവിധം:
രണ്ടു മണിക്കൂർ കുതിർത്തിയ ബിരിയാണി അരി തേങ്ങാ പാലു ചേർത്ത് നന്നായി അരച്ച ശേഷം മുട്ട പൊട്ടിച്ച് ഒഴിച്ച് പാകത്തിന് ഉപ്പും ചേ ർത്തു നന്നായി അടിച്ചു ചേർക്കുക. ഇഡ്ഡലി മാവിന്‍റെ പാകത്തിൽ വേണം എടുക്കാൻ. ഇഡ്ഡലി തട്ടിൽ എണ്ണ മയം പുരട്ടി ഒരു സ്പൂൺ മാവ് ഒഴിച്ച് ചിക്കൻ ഫില്ലിങ് ഇടുക. അതിന്‍റെ മേലെ ഒന്നു കൂടി മാവ് ഒഴിച്ചു ആവി കയറ്റി വേവിച്ചെ ടുക്കാം. 10 മിനിറ്റ് വേവിച്ചാൽ മതിയാകും.
തയാറാക്കിയത്: ഹേമ സോപാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.