സിംപ്ൾ ബ്രഡ് പിസ്സ
text_fieldsചേരുവകൾ:
- ബ്രഡ് (അരികു കളഞ്ഞത്) -10 കഷണം
- മുട്ട- 2 എണ്ണം
- പാൽ- 1 കപ്പ്
- ചിക്കൻ- 5 കഷണം
- സവാള- 2 എണ്ണം
- വെളുത്തുള്ളി- 5 അല്ലി
- ഇഞ്ചി- ചെറിയ കഷണം
- പച്ചമുളക്- രണ്ട് എണ്ണം
- മഞ്ഞൾപൊടി- 1/4 ടീസ്പൂൺ
- മുളകുപൊടി- 1/2 ടീസ്പൂൺ
- മല്ലിപ്പൊടി/ചിക്കൻ മസാല- 1/2 ടീസ്പൂൺ
- ഒായിൽ, നെയ്യ് -2 ടീസ്പൂൺ
- ടൊമാറ്റോ സോസ്- 2 ടീസ്പൂൺ
- ക്യാപ്സിക്കം- 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- ചീസ് ഗ്രേറ്റ് ചെയ്തത്
തയാറാക്കേണ്ടവിധം:
എണ്ണയിൽ ചിക്കൻ പൊരിച്ചെടുത്ത് പിച്ചിക്കീറി വെക്കുക. ചീനച്ചട്ടി അടുപ്പിൽവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചതും സവാള പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി (പകരം ചിക്കൻ മസാല) എന്നിവയും ചേർത്ത് ഇളക്കുക. ഇതിലേക്ക് ചിക്കൻ, ക്യാപ്സിക്കം, ടൊമാറ്റോ സോസ്, എന്നിവ ചേർത്ത് വഴറ്റി വാങ്ങുക.
മുട്ടയും പാലും മിക്സിയിൽ അടിച്ച മിശ്രിതത്തിൽ അരികുകളഞ്ഞ ബ്രസ് പീസുകൾ ഒാരോന്നായി മുക്കിയെടുത്ത് നെയ്യ് തടവിയ നോൺസ്റ്റിക് പാനിൽ അടുപ്പിച്ച് നിരത്തിവെക്കുക. വിടവുകളില്ലാത്ത വിധത്തിൽ പാത്രത്തിന്‍റെ പരപ്പനുസരിച്ച് കൈ കൊണ്ട് അമർത്തിവെക്കുക. ശേഷം ചിക്കൻകൂട്ട് മുകളിൽ നിരത്തുക. ഇത് ചെറുതീയിൽ അഞ്ച് മിനിട്ട് മൂടി വേവിക്കുക.
മൂടി തുറന്ന് അൽപം ടൊമാറ്റോ സോസും ചീസ് ഗ്രേറ്റ് ചെയ്തതും ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും മുകളിൽ വിതറി അഞ്ച് മിനിറ്റ് വേവിക്കുക. തണുത്ത ശേഷം മുറിച്ച് പീസുകളാക്കി കഴിക്കാം.
തയാറാക്കിയത്: ഷൈമ വി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.