Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 9:54 PM GMT Updated On
date_range 26 Aug 2018 3:46 PM GMTകഴിക്കാൻ സുഖമുള്ള സുഖിയന്‍
text_fieldsbookmark_border
ആവശ്യമുള്ള സാധനങ്ങൾ:
- ചെറുപയര്‍ - 1 കപ്പ്
- കടലമാവ് - 1 കപ്പ്
- തേങ്ങ - 1/2 കപ്പ്
- ശര്‍ക്കര - മധുരത്തിന് അനുസരിച്ച്
- ജീരകം - 1/2 സ്പൂണ്‍
- ഏലക്ക - 2,3
- എണ്ണ - വറുത്തെടുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
കുഴഞ്ഞുപോകാതെ പയര്‍ നല്ലവണ്ണം വേവിച്ചു മാറ്റുക ഒരു ചീനച്ചട്ടി അടുപ്പത്തുെവച്ച് അതിലേക്കു ശര്‍ക്കരപാവ് കാച്ചുക. ഈ ശര്‍ക്കരപാനി കുറുകി വരുമ്പോള്‍ തേങ്ങയും ഏലയ്ക്കയും ജീരകവും ചേര്‍ത്ത് വെള്ളം ഒട്ടുമില്ലാതെ വാങ്ങുക ഇതിലേക്ക് വെള്ളമയമില്ലാത്ത പയര്‍ ചേര്‍ത്തിളക്കി ചെറിയ ഉരുളകളായി മാറ്റിവെക്കുക. കടലമാവ് നല്ല അയവില്‍ കലക്കുക.
അധികം വെള്ളം ആകരുത് ഈ ഉരുളകള്‍ ഓരോന്നും മാവില്‍ മുക്കി ചൂടായിക്കിടക്കുന്ന എണ്ണയില്‍ വറുത്തെടുക്കുക. സുഖിയന്‍ റെഡി. നല്ല മഞ്ഞക്കളര്‍ വേണമെങ്കില്‍ അൽപം മഞ്ഞൾപൊടി ചേർക്കുക.
തയാറാക്കിയത്: അജിനാഫ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story