Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightYour Dishchevron_rightകു​ട്ട​കത്തിൽ...

കു​ട്ട​കത്തിൽ പു​ഴു​ങ്ങിയ ടേസ്റ്റി മു​ട്ട​ക്ക​റി

text_fields
bookmark_border
Special-Egg-Curry
cancel

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • മു​ട്ട -രണ്ട്​/ ആവശ്യത്തിന്​
  • സ​വാ​ള -രണ്ടെണ്ണം
  • വെ​ളു​ത്തു ​ള്ളി -നാലെണ്ണം
  • ഇ​ഞ്ചി -ഒ​രു ചെ​റി​യ ക​ഷ്ണം
  • പ​ച്ച​മു​ള​ക് -രണ്ടെണ്ണം
  • ക​റിവേ​പ്പി​ല -രണ്ട്​ ത​ണ്ട ്
  • മു​ള​കു​പൊ​ടി -ഒരു ടീ​സ്പൂ​ണ്‍
  • മ​ല്ലി​പ്പൊ​ടി -ഒരു ടീ​സ്പൂ​ണ്‍
  • മ​ഞ്ഞ​ൾ​പൊ​ടി -അര ടീ​സ്പൂ​ണ്‍
  • ഉ​പ്പ്​ -പാ​ക​ത്തി​ന്
  • ചു​വ​ന്നു​ള്ളി -ആറെണ്ണം
  • വെ​ളി​ച്ചെ​ണ്ണ -നാല്​ സ്പൂ​ണ്‍
  • തേ​ങ്ങാ​പ്പാ ല്‍ -ഒ​രു ക​പ്പ്‌

ത​യാ​റാ​ക്കു​ന്ന വി​ധം:

'സ്‌​പെ​ഷ​ൽ മു​ട്ട​ക്ക​റി' എ​ന്ന​തു കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് മു​ട്ട പു​ഴു​ങ്ങു​ന്ന​തി​ലെ വ്യ​ത്യ​സ്ത​ത കൊ​ണ്ടാ​ണ്. ഒ​രു ഇ​ഡ​്​ലി കു​ട്ട​കം അ​ൽപം വെ​ള്ളം വെ​ച്ച് തി​ള​പ്പി​ച്ച്​ ആ​വി വ​രു​മ്പോ​ൾ ഇ​ഡ്​​ലി​ത്ത​ട്ടി​ൽ അ​ൽപം എ​ണ്ണ തൂ​ത്ത​തി​നു ശേ​ഷം മു​ട്ട​ക​ൾ ഓ​രോ​ന്നാ​യി പൊ​ട്ടി​ച്ചൊ​ഴി​ച്ച് വേ​വി​ച്ചെ​ടു​ക്കു​ക. പാ​ന്‍ അ​ടു​പ്പ​ത്തുവെ​ച്ച് ചൂ​ടാ​കു​മ്പോ​ള്‍ രണ്ട്​ സ്പൂ​ണ്‍ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് സ​വാ​ള അ​രി​ഞ്ഞ​ത് ചേ​ർ​ത്ത് വ​ഴ​റ്റു​ക. സ​വാ​ള ചെ​റു​താ​യി വെ​ന്തുവ​രു​മ്പോ​ള്‍ ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ച​ത​ച്ച​തും പ​ച്ച​മു​ള​കും ചേ​ർ​ക്കു​ക.

Special-Egg-Curry

അ​ത് ന​ന്നാ​യി വ​ഴ​റ്റി പ​ച്ച​മ​ണം മാ​റു​മ്പോ​ള്‍ മ​ല്ലിപ്പൊ​ടി, മു​ള​കു​പൊ​ടി, മ​ഞ്ഞൾപൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. പൊ​ടി​ക​ള്‍ എ​ല്ലാം ചേ​ർ​ത്ത് ഒ​ന്ന് ചൂ​ടാ​യ​തി​നു ശേ​ഷം ന​ന്നാ​യി ഇ​ള​ക്കു​ക. ശേ​ഷം ഇ​തി​ലേ​ക്ക് തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്ത് തി​ളവ​രു​മ്പോ​ള്‍ മു​ട്ട പു​ഴു​ങ്ങി​യ​ത്‌ ര​ണ്ടാ​യി മു​റി​ച്ചോ മു​ഴു​വ​നോ​െ​ട​യോ ചേ​ർ​ത്ത് അ​ടു​പ്പ​ത്തു​ നി​ന്ന്​ ഇ​റ​ക്കിവെ​ക്കു​ക. ഇ​നി വേ​റെ ഒ​രു ചെ​റി​യ പാ​നി​ല്‍ രണ്ട്​ സ്പൂ​ണ്‍ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചു​വ​ന്നു​ള്ളി ചെ​റു​താ​യി അ​രി​ഞ്ഞ​തും ക​റി​വേ​പ്പി​ല​യും മൂപ്പി​ച്ചു ക​റി​യു​ടെ മു​ക​ളി​ല്‍ ഒ​ഴി​ക്കു​ക. മു​ട്ട​ക്ക​റി റെ​ഡി.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്‌

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Egg dishesEgg CurrySpecial Egg CurryLifestyle News
Next Story