ഇതാണ് ഇറാനിയൻ പോള
text_fieldsആവശ്യമുള്ള സാധനങ്ങൾ:
- മൈദ - 2 ഗ്ലാസ്സ്
- മുട്ട - 4 എണ്ണം
- പാൽ - 2 ഗ്ലാസ്സ്
- സൺഫ്ലെവർ ഓയിൽ - 1 ഗ്ലാസ്
- എല്ലില്ലാത്ത ചിക്കൻ - 500 ഗ്രാം
- സവാള - 3 എണ്ണം ഇടത്തരം
- പച്ചമുളക് - 3 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
- കുരുമുളക് പൊടി - 3 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- മല്ലിച്ചെപ്പ് - 5 തണ്ട്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കേണ്ട വിധം:
ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വേവിക്കുക. ചെറുതായി അരിഞ്ഞ സവാള ചൂടായ പാനിലേക്കു ഒഴിച്ച എണ്ണയിലേക്ക് ഇട്ടു വഴറ്റുക. അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്തിളക്കുക. ശേഷം വേവിച്ച ചിക്കൻ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ഗരം മസാലയും ചേർത്തിളക്കുക.
ഒരു മിക്സിയുടെ ജാറിലേക്ക് 1 ഗ്ലാസ് മൈദ, 1 ഗ്ലാസ് പാൽ, അരഗ്ലാസ് ഓയിൽ, 2 മുട്ട, ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ഒരു സ്പൂൺ ഓയിൽ ഒഴിച്ച് പുരട്ടിയെടുക്കുക. അതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മാവ് ഒഴിച്ചു അടച്ചുവെക്കുക. 5 മിനിട്ട് തീ സിം ആക്കി വെക്കുക. ഈ സമയം ഇതേ അളവിൽ ഒരു മാവിന്‍റെ കൂട്ട് കൂടി ഉണ്ടാക്കുക. ആദ്യത്തെ മാവ് ഒഴിച്ചത് ഒന്നു സെറ്റ് ആയാൽ അതിനു മുകളിലേക്ക് ഉണ്ടാക്കി വെച്ചിരിക്കുന്ന മസാല ഇട്ട് സ്പ്രെഡ് ചെയ്യുക.
മല്ലിച്ചെപ്പ് മുകളിലിട്ട് അതിലേക്ക് രണ്ടാമത് ഉണ്ടാക്കിയ മാവ് ഒഴിച്ച് അടച്ചുവെക്കുക. 20 മിനിട്ട് സിമ്മിൽ വെക്കുക. ശേഷം മുകളിൽ തക്കാളി മുറിച്ചു വെച്ച് ഡെക്കറേറ്റ് ചെയ്യാം. ഭാഗം മറിച്ചിട്ട് മറുഭാഗവും കൂടി ഒന്ന് ബ്രൗൺ ആക്കിയെടുക്കുക. ചൂടാറിയ ശേഷം മുറിച്ചെടുക്കാം. സ്വാദിഷ്ടമായ ഇറാനിയൻ പോള തയ്യാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.