പാചകം മൺപാത്രത്തിലാണോ, പോഷകങ്ങൾ നഷ്ടപ്പെടില്ല
text_fieldsനോൺ സ്റ്റിക് പാത്രങ്ങൾ അമിതമായി ചൂടാക്കുന്നത് അപകടകരമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ
മൺപാത്രങ്ങളിൽ പാചകം ചെയ്താൽ ഭക്ഷണത്തിൽ പോഷകങ്ങൾ നിലനിർത്താൻ സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (എൻ.ഐ.എൻ). എണ്ണയുടെ ആവശ്യകത കുറയ്ക്കാനും മൺപാത്രങ്ങൾ നല്ലതാണെന്ന് ‘ഇന്ത്യക്കാർക്കുള്ള ഭക്ഷണ മാർഗനിർദേശങ്ങളുടെ’ പുതുക്കിയ പതിപ്പിൽ എൻ.ഐ.എൻ നിർദേശിക്കുന്നു.
പുതിയ ജീവിതശൈലി, മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങൾ, രോഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ പുനരവലോകനം ചെയ്താണ് ഈ വിലയിരുത്തൽ.ഇന്ന് വീടുകളിൽ ഒഴിച്ചുകൂടാനാകാത്തവയായി മാറിയ നോൺ സ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് പുറമേ, പാനിലെ കോട്ടിങ് മെറ്റീരിയൽ കണക്കിലെടുക്കാതെ അമിതമായി ചൂടാക്കുന്നത് അപകടകരവുമാണ്. കോട്ടിങ് ഇളകി ശ്വാസകോശത്തിന് ഹാനികരമായ പുകകൾ പുറത്തുവിടുകയും പോളിമർ ഫ്യൂം ഫീവർ എന്നറിയപ്പെടുന്ന ഫ്ലൂ പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാവുകയും ചെയ്യും.
അതിനാൽ, ചൂടുള്ളതും പോഷകങ്ങൾ നിറഞ്ഞതുമായ ഭക്ഷണം ആഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങൾ മൺപാത്രങ്ങൾ ഉപയോഗിക്കണമെന്ന് ബംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയിലെ ക്ലിനിക്കൽ ന്യൂട്രീഷനും ഡയറ്ററ്റിക്സ് സർവിസസ് മേധാവിയുമായ എഡ്വിന രാജ് പറയുന്നു.
അതേസമയം, ഭക്ഷണം കഴിക്കാൻ ഏറ്റവും സുരക്ഷിതം ഫുഡ് ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളാണ്.
ഇവ ശുചിത്വമുള്ളതും വൃത്തിയാക്കാൻ എളുപ്പവുമാണ്. മൺപാത്രങ്ങളും സെറാമിക് ഉപയോഗിച്ച് നിർമിച്ചവയും വൃത്തിയായി സൂക്ഷിച്ചാൽ ദീർഘകാലം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.