അർബുദ ബാധിതർക്കായി 12 വയസ്സുകാരൻ മുടി വളർത്തിയത് മൂന്നര വര്‍ഷം
text_fieldsചേര്‍ത്തല: 12 വയസ്സുകാരൻ മൂന്നരവര്‍ഷം നീട്ടിവളര്‍ത്തിയ മുടി അര്‍ബുദ ബാധിതർക്കായി മുറിച്ചുനല്‍കി. നഗരസഭ 17ാം വാര്‍ഡ് ഇല്ലിക്കല്‍വെളി എസ്. സജികുമാറിെൻറയും കെ.ജെ. അജിമോളുടെയും മകൻ ആകാശാണ് മുടി മുറിച്ചുനൽകിയത്.
ചേര്‍ത്തല ഗവ. ടൗണ്‍ സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അർബുദ ബോധവത്കരണ ക്ലാസില്‍നിന്നാണ് ഈ ആശയമുണ്ടായത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അനുമതിയോടെയാണ് മുടി വളര്‍ത്തി തുടങ്ങിയത്.
വയലാര്‍ വി.ആര്‍.വി.എം ഗവ. സ്‌കൂളിലെത്തിയിട്ടും പ്രത്യേക അനുമതിയില്‍ മുടി വളർത്തൽ തുടര്‍ന്നു. ഏഴാം ക്ലാസിലെത്തിയ ആകാശ് വെള്ളിയാഴ്ചയാണ് മുടിമുറിച്ചത്. കളമശ്ശേരിയിലുള്ള സന്നദ്ധ സംഘടനകള്‍ വഴിയാണ് കൈമാറുന്നത്. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. രഞ്ജി ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.