പാഴ്വസ്തുക്കളിൽനിന്ന് വൈദ്യുതി ഉപകരണങ്ങൾ സൃഷ്ടിച്ച് ആദിത്യൻ
text_fieldsവൈക്കം: മനസ്സുനിറയെ ശാസ്ത്രബോധത്തിന്റെ വെളിച്ചവുമായി ശ്രദ്ധേയനായി എട്ടാം ക്ലാസുകാരൻ. വലിച്ചെറിയുന്ന ഓരോ ചെറിയ പാഴ് വസ്തുവിൽ നിന്നും വ്യത്യസ്തത നിറഞ്ഞ ഇലക്ട്രിക്കൽ ഉപകരണം കണ്ടുപിടിക്കുക, അതാണ് പുത്തൻകുരിശ് പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ കുലശേഖരമംഗലം ചേരിക്കത്തറ ഷിബുവിന്റെയും ബിജിയുടെയും മകനായ ആദിത്യന്റെ സർഗവൈഭവം. വിവിധ തരത്തിലുള്ള ഇലട്രോണിക് ഉപകരണങ്ങൾ പരസഹായമില്ലാതെ നിർമിക്കും.
എമർജൻസി ലാമ്പ്, ടോർച്ച്, വാക്വം ക്ലീനർ, ഫാൻ, ചിരവ, ഇടിയപ്പം മേക്കർ, സോളാർ ലൈറ്റ്, എൽ.ഇ.ഡി. ബൾബ് തുടങ്ങിയവയാണ് പാഴ്വസ്തുക്കൾ കൊണ്ടു നിത്യോപയോഗ വസ്തുക്കളാക്കി മാറ്റുന്നത്. സോപാന സംഗീതത്തിലും അനുഗൃഹീതനാണ് ആദിത്യൻ. വൈക്കം മഹാദേവക്ഷേത്രം, കൂട്ടുമ്മേൽ ഭഗവതിക്ഷേത്രം.
മണ്ടവപ്പള്ളി സുബ്രമണ്യസ്വാമി ക്ഷേത്രം തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രോത്സവ വേദികളിൽ സോപാനസംഗീതത്തിന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.