പ്രവാസത്തിന് വിരാമമിട്ട് ഷാജഹാൻ കരുവന്നൂരിലേക്ക്
text_fieldsദുബൈ: രണ്ടു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് കലാ സാംസ്കാരിക സാമൂഹ്യ പ്രവർത്തകൻ ഷാജഹാൻ കരുവന്നൂർ നാട്ടിലേക്ക് മടങ്ങുന്നു. 25 വർഷത്തിലധികം നാട്ടിൽ പത്ര ഏജൻസിയിലെ വരുമാനത്തിൽ ജീവിച്ച ഷാജഹാൻ, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോഴാണ് പ്രവാസിയാകാൻ തീരുമാനിച്ചത്.
പതിനേഴര വർഷം തുടർച്ചയായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കടമകൾ പൂർത്തിയാക്കിയാണ് കരുവന്നൂരിലേക്ക് മടങ്ങുന്നത്.
പ്രവാസലോകത്തും കലാ സാംസ്കാരിക സാമൂഹ്യ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. യുവകലാസാഹിതി ദുബൈ ജനറൽ സെക്രട്ടറി, കെ.കെ.ടി.എം അലുമ്നി യു.എ.ഇ ചാപ്റ്ററിന്റെ വിവിധ ചുമതലകൾ, ‘ഏക’ (എക്സ്പാട്രിയേറ്റ്സ് കരുവന്നൂർ) സംഘടനയുടെ ചുമതലകൾ തുടങ്ങിയവ നിർവഹിച്ചു.
മാന്യമായി ജീവിക്കാനുള്ള സൗകര്യങ്ങൾ നൽകിയ പ്രവാസം സന്തോഷമാണ് നൽകിയതെന്ന് ദുബൈ കരാമയിലെ ന്യൂ അപ്പോളോ പൊളി ക്ലിനിക്കിലെ ജീവനക്കാരനായിരുന്ന ഷാജഹാൻ പറഞ്ഞു. മാളിയേക്കൽ കുഞ്ഞിബാവു-സഫിയ ദമ്പതികളുടെ മകനാണ്. രഹ്നയാണ് ഭാര്യ. ദിൽന, ഹാഷ്ലി, മെഹ്ന തസ്നീം എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.