മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പോരാടുകയാണ് അലി അക്ബർ
text_fieldsപന്തളം: കഴിഞ്ഞ 10 വർഷക്കാലമായി മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അധികാരികളെ സമീപിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകൻ അലി അക്ബർ.ദിവസവും സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഓഫിസിൽനിന്ന് അലി അക്ബറുടെ വീട്ടിലേക്കുവരുന്ന കത്തുകളിൽനിന്ന് ഇദ്ദേഹത്തിെൻറ പോരാട്ടം വ്യക്തമാകും.
ചെറുതും വലുതുമായ വിഷയങ്ങൾ അധികാര ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിന് ഏതറ്റംവരെയും സഞ്ചരിക്കും കടക്കാട് സ്വദേശി അലി അക്ബർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തെരുവുനാക്കളുടെ ആക്രമണത്തിന് ഇരയാകുന്ന പൊതുജനങ്ങൾക്ക് പരാതി ബോധിപ്പിക്കാൻ ജസ്റ്റിസ് സീരിജഗൻ കമ്മിറ്റിയുടെ മേൽവിലാസം പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു. വിഷയത്തിൽ സർക്കാർ പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഗ്രാമ, വാർഡ് സഭകളുടെ നോട്ടീസ് വിതരണം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനിടയാക്കിയതാണ് മറ്റൊന്ന്. പന്തളം നഗരസഭ എട്ടാം വാർഡിലെ തലയനാട് പള്ളി പ്രദേശത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിലും വിജയം കണ്ടു.
അടൂർ ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിൽ വിഷയം പരിഹരിക്കപ്പെട്ടു. കൊല്ലം അഷ്ടമുടി കായലിലെ പരിസ്ഥിതി മലിനീകരണ വിഷയത്തിലും ഇടപെട്ടു. കടയക്കാട് പ്രദേശത്തെ പി.ഡബ്ല്യു.ഡി റോഡിലെ തുറന്നുകിടന്ന ഓട അലി അക്ബറിെൻറ ഇടപെടലിൽ സ്ലാബ് ഇട്ടിരുന്നു.
പത്തനംതിട്ടയിലെ കുടിവെള്ള വിഷയം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവ് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മരിച്ച സംഭവം, സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഡോർ തുറന്നിട്ട് സർവിസ് നടത്തുന്ന വിഷയം എന്നിവ അധികാര ശ്രദ്ധയിൽ എത്തിച്ചു. മനുഷ്യാവകാശ-ബാലാവകാശ ലംഘനങ്ങൾക്കെതിരെ അലി അക്ബർ പോരാട്ടം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.