ലഹരിക്കെതിരെ മജീഷ്യന്‍റെ പോരാട്ടം
text_fieldsവടകര : കാണികളെ വിസ്മയിപ്പിച്ച് ലഹരിക്കെതിരെ ഒറ്റയാൾ പോരാട്ടത്തിലാണ് യുവ മജീഷ്യൻ സനീഷ് വടകര. പുതു തലമുറയെ അടിമയാക്കുന്ന ലഹരിക്കെതിരെ നിരന്തര പ്രചാരണത്തിലാണ് ഇദ്ദേഹം.
എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് സനീഷ് വിസ്മയലോകത്തേക്ക് കടന്നത്. അമ്മാവൻ വിജയൻ പതിയാരക്കരയുടെ ശിഷ്യനായി മാജിക്കിൽ അരങ്ങേറ്റം കുറിച്ചു. 20 വർഷത്തിലേറെയായി പതിനായിരത്തിലേറെ വേദികളിൽ വിസ്മയ കാഴ്ചയൊരുക്കി ജനഹൃദയം കീഴടക്കി.
സമൂഹത്തിൽ ഉയർന്നു വരുന്ന ഉഛനീചത്വങ്ങൾക്കതിരെ വിരൽ ചൂണ്ടുന്നതായിരുന്നു സനീഷിന്റ ഇന്ദ്രജാലം. ആഗോള താപനവും വനനശീകരണവും മഴക്കാല രോഗങ്ങളും പ്രകൃതിസംരക്ഷണവും മാലിന്യപ്രശ്നങ്ങളുമെല്ലാം വിഷയങ്ങളായി. നിലവിൽ ലഹരി വസ്തുക്കൾക്കെതിരായ പോരാട്ടത്തിനായി മാറ്റിവെച്ചിരിക്കുകയാണ് സനീഷ്.
2010ലാണ് 'ആൻ്റി ഡ്രഗ്സ് മാജിക്കൽ കാമ്പയിന്' സനീഷ് വടകര തുടക്കമിടുന്നത്. 12 വർഷത്തിനിടയിൽ കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തിലേറെ വേദികളിൽ സനീഷിൻ്റെ കൈയ്യടക്കം ബോധവൽക്കരണങ്ങളായി മാറി. മാജിക്കിനു പുറമെ ജഗളിങ്ങ്, ടു ഫെയ്സ് ഡാൻസ്, മെൻ്റലിസം ഡാൻസ് തുടങ്ങിയ വിനോദ ദൃശ്യപരിപാടിയും സനീഷിൻ്റെ ജാലവിദ്യയിലെ പ്രത്യേകതകളാണ്.
2007 ലെ ദേശീയ ശിശുക്ഷേമ വികസന സമിതി പുരസ്കാരം, സംസ്ഥാന സർക്കാറിൻ്റെ വജ്രജൂബിലി ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.