Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightവിരമിക്കലില്ലാത്ത...

വിരമിക്കലില്ലാത്ത വായനയുടെ ലോകത്ത് ചന്ദ്രഹാസൻ

text_fields
bookmark_border
chandrahasan
cancel
camera_alt

ച​ന്ദ്ര​ഹാ​സ​ൻ വാ​യ​ന​യി​ൽ

Listen to this Article

ആലുവ: എഴുപത്തിയഞ്ചാം വയസ്സിലും പുസ്തകങ്ങളെ സ്നേഹിച്ചുകൊണ്ട് വായനയുടെ വസന്തം തീർക്കുകയാണ് ആലുവ കുട്ടമശ്ശേരി കൊല്ലംപറമ്പിൽ ചന്ദ്രഹാസൻ. കളമശ്ശേരി എച്ച്.എം.ടി ജീവനക്കാരനായിരുന്ന ചന്ദ്രഹാസൻ 2003ൽ സർവിസിൽനിന്ന് വിരമിച്ചതിനുശേഷമാണ് പൂർണമായും വായനയുടെ ലോകത്ത് എത്തിയത്. 2005 മുതൽ നെഹ്റു മുതലുള്ള നിരവധി പ്രമുഖരുടെ പാദസ്പർശമേറ്റ കുട്ടമശ്ശേരി യുവജന വായനശാലയുടെ ലൈബ്രേറിയനായി പ്രവർത്തിക്കുകയാണിപ്പോൾ.

പുസ്തകങ്ങളോടും വായനയോടുമുള്ള ഇഷ്ടവുമാണ് ചന്ദ്രഹാസനെ എ ഗ്രേഡ് ലൈബ്രറിയായ കുട്ടശ്ശേരി യുവജന ശാലയിലെ ലൈബ്രേറിയനാക്കിയത്. നോവലുകളും ജീവചരിത്രങ്ങളുമാണ് പ്രധാനമായും വായിക്കുന്നത്. ജോയ്സി, കേശവ് ദേവ്, എം.ടി, തകഴി, സി. രാധാകൃഷ്ണൻ, എം. മുകുന്ദൻ തുടങ്ങിയവരുടെ രചനകളാണ് കൂടുതൽ വായിക്കുന്നത്. ബഷീറി‍െൻറയും മാധവിക്കുട്ടിയുടെയും മലയാറ്റൂരി‍െൻറയുമെല്ലാം രചനകളും ഏറെ ഇഷ്ടമാണ്.

രാവിലെ ഏഴുമണി മുതൽ 10വരെയും വൈകീട്ട് അഞ്ചുമുതൽ ഒമ്പത് വരെയും കുട്ടമശ്ശേരി യുവജന വായനശാലയിൽ സജീവമാണ്. ലൈബ്രറിയിൽ വരുത്തുന്ന എട്ട് മലയാള പത്രങ്ങളടക്കം പതിനൊന്നോളം പത്രങ്ങളും വായിക്കും. ഇതോടൊപ്പം ആനുകാലികങ്ങളുമുണ്ട്. വിവരസാങ്കേതിക യുഗത്തിൽ വായന കുറഞ്ഞുവരികയാണെന്ന് ചന്ദ്രഹാസൻ പറയുന്നു.

ലൈബ്രറിയിൽനിന്ന് പുസ്തകങ്ങൾ കൂടുതൽ എടുക്കുന്നത് 18 വയസ്സിന് താഴെയുള്ള കുട്ടികളും 50 വയസ്സിന് മുകളിലുള്ള വരുമാണ്. പുസ്തകങ്ങൾ വായിക്കുന്ന യുവാക്കൾ കുറവാണെന്നും പറയുന്നു. ചന്ദ്രഹാസനെ പോലെ ഭാര്യ രമണിയും മകൻ കൃഷ്ണകുമാറും മരുമകൾ ഷനിതയും പേരക്കുട്ടി വൈശാഖുമെല്ലാം വായന ഇഷ്ടപ്പെടുന്നവരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reading day
News Summary - Chandrahasan in the world of non-retiring reading
Next Story