ഒറ്റയാൾ നാടകം ഹരമാക്കി ചൊവ്വര ബഷീർ
text_fieldsശ്രീമൂലനഗരം: ഒറ്റയാൾ നാടകങ്ങളിലെ ഒറ്റയാനായി ചൊവ്വര ബഷീർ. 1982ൽ അങ്കമാലി പൗർണമി തിയറ്റേഴ്സിനുവേണ്ടി ശ്രീമൂലനഗരം മോഹൻ എഴുതി എം.കെ. വാര്യർ സംവിധാനം ചെയ്ത 'തീർഥാടനം' നാടകത്തിലൂടെയായിരുന്നു ചൊവ്വര ബഷീറിന്റെ അരങ്ങേറ്റം. പിന്നീട് കാലടി തിയറ്റേഴ്സ്, കാഞ്ഞൂർ പ്രഭാത് തിയറ്റേഴ്സ് തുടങ്ങിയ പ്രഫഷനൽ നാടക സമിതികൾക്ക് വേണ്ടി നിരവധി വേദികളിൽ പല വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടി.
2015 മുതലാണ് ഒറ്റയാൾ നാടകത്തിലേക്ക് മാറുന്നത്. ഇത് സ്റ്റേജിൽ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണെന്ന് ചൊവ്വര ബഷീർ പറയുന്നു. ഒന്നരമണിക്കൂർ ഒറ്റക്കുനിന്ന് പല കഥാപാത്രങ്ങളിലൂടെയുള്ള വേഷപ്പകർച്ച അവതരിപ്പിക്കാൻ നല്ല മുന്നൊരുക്കം വേണം. നാടക രംഗത്തുനിന്ന് സാമ്പത്തികനേട്ടം ഒന്നും ഉണ്ടായിട്ടില്ല.
കളമശ്ശേരി എച്ച്.എം.ടി കമ്പനിയിലായിരുന്നു ജോലി. നാടകത്തോടുള്ള ആവേശംമൂലം ജോലിയും നാടകവും ഒന്നിച്ച് കൊണ്ടുപോവുകയായിരുന്നു. 2019ൽ ജോലിയിൽനിന്ന് വിരമിച്ചു. കെ.ജി. ജോർജ് സംവിധാനം ചെയ്ത 'ഈ കണ്ണികൂടി' സിനിമയിലെ നായകനാകാൻ തെരഞ്ഞെടുത്തെങ്കിലും ചില കാരണങ്ങളാൽ അസാന നിമിഷം ഒഴിവാക്കപ്പെട്ടു. ഭാര്യയും രണ്ട് മക്കളോടുമൊപ്പം ചൊവ്വരയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.