വീട്ടുമുറ്റത്ത് വരാൽ വിപ്ലവവുമായി സി.പി.എം ലോക്കൽ സെക്രട്ടറി
text_fieldsകൊടുങ്ങല്ലുർ: വീട്ടുമുറ്റത്ത് വരാൽ കൃഷിയിൽ നേട്ടം കൊയ്ത് സി.പി.എം ലോക്കൽ സെക്രട്ടറി. എറണാകുളം ലുലു മാളിൽ വിപണിയും ഒത്തുവന്നതോടെ വരാൽ കൃഷിയുടെ പ്രയത്നത്തിന് ഫലം ലഭിച്ച സന്തോഷത്തിലാണ് സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറിയായ പ്രഭേഷ്. ആറു മാസം മുമ്പ് വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു തുടക്കം.
നഗരസഭ പദ്ധതിയിൽ അനുവദിച്ച ബയോഫ്ലോക്ക് ടാങ്കിൽ സാധാരണ രീതിയിലാണ് വളർത്തിയത്. 700 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. പെല്ലറ്റായിരുന്നു ഭക്ഷണം. പൂർണ വളർച്ചയെത്തിയ ഏകദേശം 200 കിലോ വരാലിനെയാണ് വിളവെടുത്തതും വിൽപന നടത്തിയതും. ഇതിൽ 100 കിലോക്കാണ് ലുലുവിൽ വിപണി ലഭിച്ചത്. ഇനിയും വിളവെടുക്കാനുണ്ട്.
പാർട്ടി ഏരിയ സെക്രട്ടറി കെ.കെ. ആബിദാലിയുടെ അധ്യക്ഷതയിൽ വിളവെടുപ്പ് നടന്നു. ചടങ്ങിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. എം.എസ്. മോഹനൻ, ഷീല രാജ്കമൽ, കെ.എം. സലീം, സി.എസ്. സുവിന്ദ്, ടി.കെ. മധു, കെ.കെ. ഹാഷിക്, സ്വാതി ആനന്ദ്, ടി.കെ. ഗീത, ചന്ദ്രൻ കളരിക്കൽ, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീദേവി തിലകൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.