ദാസന്റെ ഡബ്ൾബെൽ മുഴക്കത്തിന് നാലുപതിറ്റാണ്ട്
text_fieldsപന്തീരാങ്കാവ്: ബസ് യാത്രികരുടെ രാപ്പകലുകളിൽ ദാസന്റെ ഡബ്ൾബെൽ മുഴക്കം നാലുപതിറ്റാണ്ട് പിന്നിടുന്നു. കോഴിക്കോട് സിറ്റി-പെരുമണ്ണ-വെള്ളായിക്കോട് റൂട്ടിലോടുന്ന ഷീബ ബസ് ജീവനക്കാരൻ മൊകവൂർ എരഞ്ഞിക്കൽ കാവുംകുളങ്ങര ദാസന് (70) ജന്മനാടിനേക്കാൾ കൂടുതൽ സൗഹൃദവും പരിചിതരുമുണ്ട് ജോലി ചെയ്യുന്ന ബസ് റൂട്ടിൽ. 40 വർഷമായി ക്ലീനർ ജോലി ചെയ്യുന്ന ദാസൻ 30 വർഷവും ഒരേ റൂട്ടിൽ ഒരേ കമ്പനിയുടെ ബസിൽ തന്നെയാണ്.
എട്ടാം ക്ലാസ് കഴിഞ്ഞ്, നഗരത്തിൽ ഫ്ലോർമിൽ തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയിലാണ് എ.കെ. അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള എ.ബി.എസ് ബസിൽ ക്ലീനറായി ജോലിക്ക് കയറിയത്. കുറെ വർഷങ്ങൾ അവിടെ തുടർന്നു. സെക്യൂരിറ്റി തുകയും ശിപാർശയും ഉണ്ടായാൽ മാത്രം ബസുകളിൽ ജോലി ലഭിക്കുന്ന കാലത്താണ് ദാസന് പ്രമുഖ ബസുടമ കെ.പി. ശിവദാസ് തന്റെ ഷീബ മോട്ടോർസിൽ ജോലി കൊടുത്തത്. ഇവരുടെ സിറ്റി-വെള്ളിമാട്കുന്ന് റൂട്ടിലായിരുന്നു ആദ്യകാലത്ത് ജോലി.
ഇടക്ക് ഷീബ മോട്ടോർസിന്റെ തന്നെ ലോറികളിലും ജോലി ചെയ്തു. പിന്നീടാണ് വെള്ളായിക്കോട്-സിറ്റി റൂട്ടിലേക്ക് മാറിയത്. 30 വർഷമായി ഒരേ ബസിൽ ഒരേ റൂട്ടിൽ തന്നെയാണ് ദാസൻ. ബസിന്റെ കാലാവധി കഴിഞ്ഞ് പുതിയ ബസ് അതേപേരിൽ തന്നെ ഇറങ്ങുമ്പോഴും ക്ലീനർ ജോലിയിൽ മാറ്റമില്ലാതെ ദാസനുണ്ടാവും.
എട്ട് രൂപ ദിവസക്കൂലിയുള്ളപ്പോൾ ജോലിയിൽ കയറിയതാണ് ദാസൻ. പുലർച്ചെ മുതൽ രാത്രി ഒമ്പതുവരെ ജോലി തന്നെ. അന്ന് ദിവസവും വീട്ടിൽ പോകാനാവില്ല. പായ വിരിച്ച് സുഹൃത്തുക്കൾക്കൊപ്പം ബസിൽ കിടക്കും. ഊണും ഉറക്കവുമെല്ലാം ബസിൽ തന്നെ. ഇടക്ക് കണ്ടക്ടർ, ഡ്രൈവിങ് ലൈസൻസുകളെടുത്തെങ്കിലും ദാസൻ ക്ലീനർ ജോലിയിൽ തന്നെ തുടരുകയായിരുന്നു.
പലപ്പോഴും യാത്രക്കാരിൽനിന്നും തിരിച്ചും മോശം അനുഭവങ്ങൾ നേരിടേണ്ടിവരുന്ന മേഖലയാണിത്. പക്ഷേ, ഇത്രയും നീണ്ട കാലത്തിനിടയിൽ വേദനിപ്പിക്കുന്ന ഒരനുഭവവും തനിക്കുണ്ടായില്ലെന്ന് ദാസൻ പ മുഖങ്ങളിൽ ഏറെപേരും ആ സൗഹൃദം പിന്നീടും നിലനിർത്തും.
അവരുടെ വീടുകളിലെ വിവാഹച്ചടങ്ങുകളിൽ പോലും ദാസനും സഹപ്രവർത്തകരും ക്ഷണിതാക്കളായി ഉണ്ടാവും. മൂന്ന് പതിറ്റാണ്ടോളം ജോലി ചെയ്യുന്ന ബസിന്റെ ഉടമയും കുടുംബവുമായും അടുത്തബന്ധമാണ്. യാത്രക്കാർ മറന്നുവെച്ച കുടയും ബാഗുമെല്ലാം ഉടമസ്ഥരെ വിളിച്ച് തിരിച്ചേൽപിക്കാറുണ്ട്. മാസങ്ങൾക്ക് മുമ്പ് വിദ്യാർഥിയുടെ സ്വർണാഭരണം തിരികെ ഉടമക്ക് തന്നെ ലഭിച്ചത് ദാസന്റെ അവസരോചിത ഇടപെടൽ കൊണ്ടായിരുന്നു.
ഒരു യാത്രക്കാരന് കിട്ടിയ ആഭരണം ദാസന്റെ ജാഗ്രത കൊണ്ടുമാത്രമാണ് പന്തീരാങ്കാവ് പൊലീസിന്റെ സാന്നിധ്യത്തിൽ തിരിച്ചു കൊടുക്കാനായത്. ഭാര്യ ഗീതയും മക്കളും ജോലി നിർത്തി വീട്ടിലിരിക്കാൻ നിർബന്ധിക്കും, പക്ഷേ കോവിഡ് കാലത്തെ നിർബന്ധിത വിശ്രമത്തിന്റെ പ്രയാസം വിവിധ രോഗങ്ങളായി അനുഭവിച്ച ദാസൻ ആരോഗ്യമുള്ള കാലത്തോളം അധ്വാനിക്കണമെന്ന നിലപാടിലാണ്.
കോവിഡിനുശേഷം മിക്ക ബസുകളിലും ക്ലീനർ തസ്തിക ഇല്ലാതായെങ്കിലും ബസുകളിലെ 'ഗ്യാപർ' എന്ന ജോലിയിൽ ദാസനിപ്പോഴും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.