'മരുഭൂമിയിലെ കപ്പലിന്' ചേലൊരുക്കും സുവൈവാന്
text_fieldsഒട്ടകങ്ങളെ കണ്ടുമുട്ടുകയെന്നത് ഏതൊരു സാധാരണക്കാരനും ആഹ്ളാദകരമായ സംഗതിയാണ്. ഏറെ ഹരം പകരുന്ന കാഴ്ചയാണ് ഒട്ടകയോട്ട മല്‍സരങ്ങളും സവാരിയുമെല്ലാം. പന്തയ മല്‍സരങ്ങള്‍ക്കും ആഘോഷാവസരങ്ങളിലും അണിയിച്ചൊരുക്കിയാണ് ഉടമകള്‍ ഒട്ടകങ്ങളെ രംഗത്തിറക്കുക. വിവിധ വര്‍ണങ്ങളും ചമയങ്ങളും അണിയിച്ച് കാണികളില്‍ കൗതുകമുളവാക്കുമാറ് ഒട്ടകങ്ങള്‍ക്ക് ഫാഷന്‍ ഒരുക്കുന്നതിന് പിന്നില്‍ കാണാമറയത്തുള്ള ഒരു പിടി മനുഷ്യരുടെ പ്രയത്നമുണ്ട്.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലും ഇതര ഗള്‍ഫ് നാടുകളിലും നടക്കുന്ന ഒട്ടക മല്‍സരങ്ങള്‍ അഴകുള്ളതാക്കുന്നതിന് പിന്നില്‍ റാസല്‍ഖൈമയിലെ സുവൈവാന് ഗ്രാമത്തിെൻറ കൈയൊപ്പുണ്ട്. ഒട്ടക പരിചരണത്തിനും ചേലൊരുക്കുന്നതിനും വേണ്ട സര്‍വ വസ്തുവകകളുടെയും വിൽപന കേന്ദ്രമാണ് സുവൈവാന്. ഇതിനായുള്ള അസംസ്കൃത ഉല്പന്നങ്ങളുടെ വിൽപനക്ക് പുറമെ ഒട്ടകങ്ങളുടെ ആകാരത്തിനനസുരിച്ച രീതിയില്‍ ഇവിടെ നിര്‍മിച്ച് നല്‍കുകയും ചെയ്യുന്നു.
ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് നൂലുകളിലും തുണികളിലും തടി-ഇരുമ്പുകളിലും തീര്‍ക്കുന്ന മെറ്റീരിയലുകളിലാണ് ഒട്ടകങ്ങളെ അണിയിച്ചൊരുക്കുന്നതെന്ന് വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന പാകിസ്താന് സ്വദേശികളായ വാഹിദ് അസീം, മുഹമ്മദ് റിയാസ് എന്നിവര്‍ പറഞ്ഞു. ഖിത്താം റൈസ്, സര്സബ്, ജീല്ത്തര്ഫാല്, ലിസാമ, ജുനി, നാദാട്ടാപ്പ്, ചാദര്‍, ശാദര്, തര്ബൂഗ്, മഖ്ബത്ത്, ഷിദാര്, ഫുസൂസി, സിഖ, റസാഹ്, ഷിദാദ് ഹദീദ് തുടങ്ങിയ പേരുകളിലാണ് ആവശ്യക്കാര്‍ ഓര്‍ഡര്‍ നല്‍കുക.
പ്രധാനമായും ഇന്ത്യ, ചൈന, പാകിസ്താന് എന്നിവിടങ്ങളില്‍ നിന്നത്തെുന്ന അസംസ്കൃത വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. യു.എ.ഇക്ക് പുറമെ സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും ഇവർക്ക് ഏറെ ഉപഭോക്താക്കളുണ്ട്. മഹാമാരിയുടെ രൂക്ഷനാളുകള് സുവൈവാനിലെ ഈ നിശബ്ദ ബിസിനസ് മേഖലയും നിശ്ചലമായിരുന്നു. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് മേഖല സജീവമായതോടെ ദിഗ്ദാഗ-ഹംറാനിയ പ്രദേശത്തെ റാസല്‍ഖൈമയിലെ ഒട്ടക റേസിങ് ട്രാക്ക് ഉള്‍ക്കൊള്ളുന്ന സുവൈവാനിലെ രാപകലുകള്‍ക്കും അഴക് വര്‍ധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.