ഇത് ഒറിജിനലാണോ, ദേവസ്യയുടെ താജ്മഹൽ കാൻവാസ് വിസ്മയിപ്പിക്കും
text_fieldsകോഴിക്കോട്: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ കൂറ്റൻ കാൻവാസിലേക്ക് പകർത്തി കാണികളെ വിസ്മയിപ്പിച്ച് ചിത്രകലാധ്യാപകൻ ദേവസ്യ. കുന്ദമംഗലം പെരിങ്ങളത്തെ ദേവസ്യയുടെ മാറാപ്പള്ളി വീട്ടിൽ മുകൾനിലയിൽ ഡി.ഡി ഗാലറിയിലെ കാൻവാസിന് മുന്നിൽനിന്നാൽ ഒറിജിനൽ താജ്മഹലിന് മുന്നിലാണോ നില്ക്കുന്നതെന്ന് ആരും സംശയിക്കും.
മെഡിക്കൽ കോളജ് സേവിയോ സ്കൂളിലെ മുൻ ചിത്രകലാധ്യാപകനാണ് ദേവസ്യ ദേവഗിരി. താൻ ഏറെ കൊതിയോടെ നോക്കിക്കണ്ട താജ്മഹലിനെ അതിന്റെ പ്രൗഢി ചോരാതെ കാൻവാസിലേക്ക് പകർത്തിയതാണെന്ന് ദേവസ്യ പറയുന്നു. കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു താജ്മഹൽ നേരിൽ കാണുക എന്നത്. നാല് തവണ താജ്മഹൽ കാണാൻ പോയി. പിന്നെ വരക്കാൻ തുടങ്ങിയപ്പോൾ വലിയ കാൻവാസിലാക്കുകയായിരുന്നുവെന്നും ദേവസ്യ പറയുന്നു. ഏഴടി ഉയരത്തിലും 12 അടി വീതിയിലുമുള്ള താജ്മഹൽ കാൻവാസ് രണ്ട് മാസത്തെ പരിശ്രമത്തിലൂടെയാണ് പൂർത്തിയാക്കിയത്. അക്രലിക് പെയിന്റ് കൊണ്ടാണ് വരച്ചത്.
ചിത്രത്തിന് മുന്നിൽനിന്ന് ഫോട്ടോ എടുത്താൻ താജ്മഹലിന് മുന്നിൽ നിൽക്കുന്ന അതേ പ്രതീതിയായിരിക്കും. കാമൽ ഇന്റർനാഷനൽ അവാർഡ്, അറേബ്യൻ വേൾഡ് റെക്കോഡ്, ഗാന്ധിസ്മൃതി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ദേവസ്യയെ തേടിയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.