ഓടിയും നീന്തിയും 'അയൺമാനാ'യി ധർമജൻ
text_fieldsദുബൈ: 3.8 കി.മീ. നീന്തൽ, 180 കി.മീ. സൈക്ലിങ്, 42 കി.മീ. ഓട്ടം... ഒരുദിവസംകൊണ്ട് ഓടിയും ചാടിയും നീന്തിയും സൈക്കിൾ ചവിട്ടിയും കരുത്ത് തെളിയിച്ച് കസാഖിസ്ഥാനിൽനിന്ന് 'അയൺമാൻ' പട്ടം നേടിയിരിക്കുകയാണ് ദുബൈയിൽനിന്നുള്ള മലയാളി കണ്ണൂർ തളിപ്പറമ്പ് സ്വദേശി ധർമജൻ പട്ടേരി.
വേൾഡ് ട്രയാത്ലൺ കോർപറേഷൻ സംഘടിപ്പിച്ച അയണ്മാനിൽ ട്രയാത്ലൺ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കായിക താരങ്ങളും സാധാരണക്കാരും പങ്കെടുത്ത 140.6 മൈൽ റേസ് വിജയകരമായി പൂർത്തിയാക്കിയവർ ചുരുക്കമായിരുന്നു. 16 മണിക്കൂർ 30 മിനിറ്റിനുള്ളിലാണ് മത്സരം പൂർത്തിയാക്കേണ്ടിയിരുന്നത്. ധർമജനും മുമ്പ് ദുബൈ 70.3 അയൺമാൻ റേസ് പൂർത്തിയാക്കിയിരുന്നു.
ദുബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ ഇദ്ദേഹം പരേതനായ തോട്ടത്തിൽ കുമാരന്റെയും പട്ടേരി ഭാർഗവിയുടെയും മകനാണ്. കായിക പ്രേമിയായിരുന്ന പിതാവിൽനിന്നാണ് ധർമജന് കായികമേഖലയോട് അഭിനിവേശം ഉണ്ടായത്. വർഷങ്ങൾക്കുമുമ്പ് അന്തരിച്ച പിതാവിനുള്ള തന്റെ ആദരവാണ് ഈ വിജയമെന്ന് ഇദ്ദേഹം പറയുന്നു.
നാട്ടിൽ വിദ്യാഭ്യാസകാലത്തും പിന്നീട് ദുബൈയിലെത്തിയപ്പോഴും കായികമേഖലയോടുള്ള പ്രണയം വിട്ടൊഴിഞ്ഞില്ല. ദുബൈയിലെ പൊള്ളുന്ന ചൂടിൽ നിത്യവും കഠിന പരിശീലനം നടത്തിയാണ് കസഖിസ്ഥാനിലെ മത്സരത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.