ഈ ടെലിവിഷൻ ഡോക്ടർക്ക് വൈകല്യം പരിമിതിയല്ല
text_fieldsനേമം: പുതിയ കാലം എച്ച്.ഡി ടെലിവിഷന്റേതാണെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് ഉൾപ്പെടെ പഴയ ടി.വികള്‍ നന്നാക്കി ജീവിക്കുന്ന ചിലരുണ്ട് നമ്മുടെ നാട്ടില്‍. രണ്ടര വയസില്‍ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്ന ശ്രീകുമാരന്‍ നായര്‍ അക്കൂട്ടത്തിലൊരാളാണ്.
പേയാട് പ്ലാവിളകോണം ശ്രീനിലയത്തില്‍ ശ്രീകുമാരന്‍ നായര്‍ (61) 30 വര്‍ഷമായി പേയാട് ചന്തമുക്കില്‍ ടെലിവിഷന്‍ റിപ്പയറിങ് സ്ഥാപനം നടത്തുകയാണ്. ദിവസേന മുച്ചക്ര വാഹനത്തിലാണ് കടയിലെത്തുക. പഴയകാല ടെലിവിഷനുകള്‍ മുതല്‍ പുതുയുഗപ്പിറവിയായ പ്ലാസ്മ ടെലിവിഷനുകള്‍ വരെ നന്നാക്കും. 10 വര്‍ഷം മുമ്പ് സർവിസിന് ചിലര്‍ നല്കിയ ടെലിവിഷനുകള്‍ പോലും അറ്റകുറ്റപ്പണി ചെയ്തശേഷം തിരികെക്കൊടുക്കാന്‍ ഉടമകളെ കാത്തിരിക്കുകയാണ് ശ്രീകുമാരന്‍.
എല്‍.ഇ.ഡി ടി.വികള്‍ വാങ്ങി ഡിജിറ്റല്‍ വിസ്മയം കണ്ടുകഴിഞ്ഞവര്‍ പിന്നീട്, പഴഞ്ചന്‍ ടെലിവിഷനുകള്‍ വാങ്ങാന്‍ ഇങ്ങോട്ടെത്തുന്നില്ല. ഭിന്നശേഷിക്കാര്‍ക്കായുള്ള നാലാഞ്ചിറയിലെ റിഹാബിലിറ്റേഷന്‍ സെന്ററില്‍നിന്ന് റേഡിയോ-ടി.വി മെക്കാനിസം പഠിച്ചയാളാണ് ശ്രീകുമാരന്‍ നായര്‍. വൈകല്യം മറന്ന് തന്റെ പഴയ കടയിലിരുന്ന് ഇപ്പോഴും ഇദ്ദേഹം പുഞ്ചിരിയോടെ പറയുന്ന ഒന്നുണ്ട് -ടെലിവിഷന്‍ ഏതുമാകട്ടെ, വിശ്വാസ്യതയോടെ നന്നാക്കി നല്‍കും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.