കിളിമഞ്ചാരോയിൽ ബഹ്റൈൻ പതാക ഉയർത്തി ഡോ. ഫൈസൽ
text_fieldsമനാമ: ലോകത്തെ ഉയർന്ന പർവതങ്ങളിലൊന്നായ ആഫ്രിക്കയിലെ കിളിമഞ്ചാരോയുടെ മുകളിൽ ബഹ്റൈൻ പതാക ഉയർത്തി പർവതാരോഹകനായ ഡോ. ഫൈസൽ ഖാലിദ് കാനൂ.
സമുദ്രനിരപ്പിൽനിന്ന് 5895 അടി ഉയരത്തിലുള്ള പർവതമുകളിൽ ഏഴു ദിവസം കൊണ്ടാണ് അദ്ദേഹം കയറിയത്. മൈനസ് 15 ഡിഗ്രി തണുപ്പ് സഹിച്ചാണ് ഡോ. ഫൈസൽ തന്റെ ദൗത്യം പൂർത്തിയാക്കിയത്.
ദിവസവും 10 മണിക്കൂറാണ് അദ്ദേഹം പർവതാരോഹണത്തിന് നീക്കിവെച്ചത്. ഈ നേട്ടത്തിന് പിന്തുണ നൽകിയ ബഹ്റൈൻ ഭരണാധികാരികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. വിവിധ പ്രതിസന്ധികൾ യാത്രക്കിടെ ഉണ്ടായെങ്കിലും അതെല്ലാം നേരിട്ടാണ് ഡോ. ഫൈസൽ പർവതമുകളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.