അനശ്വരമാണ് ആ കാഴ്ചപ്പാടുകൾ
text_fields‘തിങ്ക് ഗ്ലോബലി, ആക്ട് ലോക്കലി’ എന്ന ആശയത്തിലൂന്നി പ്രവർത്തിച്ച ഡോ.എം.എസ്. സ്വാമിനാഥന്റെ കൃഷി സമ്പ്രദായങ്ങൾ ഹരിത വിപ്ലവമുണ്ടാക്കി. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. അദ്ദേഹം വിനീതനും സഹൃദയനുമായിരുന്നു. ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നത്. ചെറിയ കൃഷിക്കാരനും കൃഷി മുതലാളിയും ഒരു ചങ്ങലയുടെ കണ്ണികളാണെന്ന് അദ്ദേഹം വിശ്വസിച്ചു. കേരളത്തിൽ എം.എസ് ഫൗണ്ടേഷൻ നടത്തിയ മൗലികമായ ഗവേഷണങ്ങൾ രാജ്യത്തിന് ഗുണമുണ്ടാക്കി. ആദിവാസി കൃഷി സമ്പ്രദായങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹം പ്രയത്നിച്ചു. കേരള കാർഷിക സർവകലാശാല വി.സി ആയിരിക്കുമ്പോഴാണ് ആദ്യമായി അദ്ദേഹത്തെ കണ്ടത്. ഞാൻ അഗ്രികൾചർ പ്രൊഡക്ഷൻ കമീഷണർ ആയിരുന്നപ്പോൾ കൂടുതൽ അടുത്തറിയാനും ഒപ്പം പ്രവർത്തിക്കാനും ഹരിത വിപ്ലവ ചിന്തകൾക്ക് സാക്ഷ്യം വഹിക്കാനും സാധിച്ചു. ശാസ്ത്രീയ കൃഷിരീതികൾ പ്രചരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.