തരംഗമായി വീണ്ടും 'ഇമാറാത്തിക്കുട്ടി'; 'കാഫി'യിൽ കസറി െഎസിന് ഹാഷ്
text_fieldsഐസിന് ഹാഷ്
പരസ്യചിത്രങ്ങളിൽ 'ഇമാറാത്തിക്കുട്ടിയായി' അറബികളെ പോലും അത്ഭുതപ്പെടുത്തിയ സൂപ്പർ കിഡ് വീണ്ടും തരംഗമാകുന്നു. കുഞ്ഞുപ്രായത്തിൽതന്നെ വിലപിടിപ്പുള്ള ബ്രാൻഡുകളുടെ മോഡലായി തിളങ്ങിയ മലയാളിക്കുട്ടി ഐസിൻ ഹാഷാണ് സംഗീതപ്രേമികൾക്കിടയിൽ ചർച്ചയാവുന്നത്. അറബ് ലോകത്ത് നിരവധി ആരാധകരുള്ള റാപ്പര്‍ ഫ്രീക്കിെൻറ 'കാഫി' എന്ന സംഗീത വിഡിയോയില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര പരസ്യ മോഡലും സിനിമാതാരവുമായ ഇൗ മലയാളിതാരം.
അറബ് ലോകത്ത് നിരവധി ആരാധകരുള്ള റാപ്പറാണ് ഫ്രീക്ക്. ഫ്രീക്കിെൻറ നിരവധി സംഗീത വിഡിയോകൾ മിഡിലീസ്റ്റിൽ വളരെ പ്രശസ്തമാണ്. ലോകമെമ്പാടുമുള്ള ചില കുടുംബങ്ങളിൽ ഓരോ ദിവസവും സംഭവിക്കുന്ന യഥാർഥ ജീവിതസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഡിയോ നിർമിച്ചത്. സ്വന്തം വീടുകളിൽ നേരിടുന്ന പീഡനങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും വരച്ചുകാട്ടി, കുട്ടികൾ സാധാരണയായി ഈ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും സംഗീതത്തിെൻറ അകമ്പടിയോടെ ദൃശ്യവത്കരിക്കുകയാണ് മലയാളത്തിൽ 'മതി' എന്നർഥം വരുന്ന 'കാഫി'ലൂടെ.
സുഡാൻ സ്വദേശിയായ ഒമർതർത്തൂബ് സംവിധാനം ചെയ്ത 'കാഫി'ൽ അറബ് താരം റിക്ക്എബിയും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ആടുജീവിതത്തിൽ ഒരു പ്രധാനവേഷം ചെയ്ത റിക്ക്എബി, ഐസിെൻറ പിതാവായാണ് ഈ വിഡിയോയിലെത്തുന്നത്. കഴിഞ്ഞദിവസം യൂ ട്യൂബ് വഴി റിലീസ് ചെയത് സംഗീത വിഡിയോ ഇതിനകം മിഡിലീസ്റ്റിലെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. യു.എ.ഇയിലെ പരസ്യചിത്രങ്ങളിലെ സ്റ്റാറായ മലയാളി കുസൃതി ഐസിൻ ഹാഷ്, പരസ്യചിത്ര ലോകത്തുനിന്ന് താൽക്കാലിക അവധിയെടുത്ത് പൂർത്തിയാക്കിയ മലയാള സിനിമയും ഉടൻ റിലീസ് കാത്തിരിക്കുകയാണ്.
നയൻതാരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'നിഴൽ' എന്ന ചിത്രമാണ് തിയറ്ററുകളിലെത്താനൊരുങ്ങുന്നത്. മൂന്നാം വയസ്സിൽ തന്നെ കാമറക്ക് മുന്നിൽനിന്ന് തുടങ്ങിയ ഐസിൻ പ്രധാന വേഷത്തിൽ തന്നെയാണ് 'നിഴലി'ൽ അഭിനയിക്കുന്നത്. രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ സിനിമകളുടെയും നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദുബൈയിൽ താമസമാക്കിയ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിെൻറയും കോഴിക്കോട് നല്ലളം സ്വദേശി ലുല്ലു ഹാഷിെൻറയും മകനാണ് ഐസിൻ. ഏക സഹോദരി രണ്ടര വയസ്സുകാരിയായ ഹവാസിൻ ഹാഷും പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.