എൽബ്രസ് കൊടുമുടി കീഴടക്കി ഇമാറാത്തി എൻജിനീയർ
text_fieldsദുബൈ: യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ എൽബ്രസിന്റെ ഉച്ചിയിൽ യു.എ.ഇ പതാക സ്ഥാപിച്ച് ചരിത്രം കുറിച്ച് ഇമാറാത്തി എൻജിനീയറായ അബ്ദുല്ല അൽ മുഹൈർബി. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള പർവതങ്ങളിലെ ഏഴ് കൊടുമുടികൾ കീഴടക്കുന്ന ദൗത്യത്തിന്റെ ഭാഗമാണ് ഈ നേട്ടം കൈവരിച്ചത്.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് അക്കോൺകാഗ്വ, ആഫ്രിക്കയിലെ കിളിമൻജാരോ എന്നിവയും ഇദ്ദേഹം കീഴടക്കിയിട്ടുണ്ട്. 5,642 മീറ്റർ ഉയരത്തിൽ റഷ്യയിലെ എൽബ്രസ് പർവതത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്.
തന്റെ ദൗത്യത്തെ പിന്തുണച്ച അബൂദബി ഫണ്ട് ഫോർ ഡെവലപ്മെന്റിന് (എ.ഡി.എഫ്.ഡി) അൽ മുഹൈർബി നന്ദി അറിയിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഉന്നതമായ സ്വപ്നങ്ങളും അഭിലാഷങ്ങളും നേടിയെടുക്കാൻ കഴിയുന്ന എല്ലാ ഇമാറാത്തികളുടെയും വിജയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.