എന്റെ കേരളം; തീക്കലയിൽ തിരുമധുരം
text_fieldsകൊല്ലം: തീക്കനലിൽ കലയുടെ തിരുമധുരം വിരിയുന്ന കാഴ്ച കാണാൻ ‘എന്റെ കേരളം’ മേളയിലേക്ക് വരാം. തടിയിൽ തീ കൊണ്ട് ചിത്രങ്ങൾ രചിക്കുന്ന പൈറോഗ്രഫിയുടെ ആശാനാണ് കരുനാഗപ്പള്ളി ഇടക്കുളങ്ങര കൈപ്പള്ളിൽ ജേക്കബ് കുര്യൻ. പൈറോഗ്രഫി പഠിച്ച് ആറ് വർഷമേ ആകുന്നുള്ളൂവെങ്കിലും രാജ്യത്തെ മികവുറ്റ പൈറോഗ്രഫി ആർട്ടിസ്റ്റ് എന്ന മേൽ വിലാസം നേടി.
ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യവേ സഹപ്രവർത്തകയുടെ പിതാവാണ് പൈറോഗ്രഫിയുടെ ലോകത്തേക് നയിച്ചത്. വുഡ് ബേണിങ് മെഷീൻ ഉപയോഗിച്ച് തടിയിൽ ചിത്രം വരക്കുന്നതിൽ പ്രാവീണ്യം നേടി. നാട്ടിൽ തിരിച്ചെത്തിയ ജേക്കബ് രാജ്യം മുഴുവൻ പൈറോഗ്രഫി ജനകീയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലായി ശ്രദ്ധ.
2022 ഒക്ടോബറിൽ കേരള സർക്കാർ സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിൽ മികച്ച എക്സിബിറ്ററായി. 'എന്റെ കേരളം' പോലുള്ള മേളയിൽ ആറ് ദിവസത്തിനകം 550 ഓളം ചിത്രങ്ങളാണ് വിറ്റുപോയത്. 380 ഓളം ചിത്രങ്ങൾ ലൈവ് ആയി വരച്ചതാണ്. ചേർത്തലയിൽ നടത്തുന്ന ഹസ്തകല ഇൻസ്റ്റിറ്റ്യൂട്ടിലൂടെ കഴിഞ്ഞ 15 മാസത്തിനുള്ളിൽ 35 കുട്ടികളെ പഠിപ്പിച്ചു കഴിഞ്ഞു. കരുനാഗപള്ളിയിലും അദ്ദേഹത്തിന് കരകൗശല യൂനിറ്റുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.