ഈഥൻ വാവ ഇക്കുറി കൈവെച്ചത് ആവർത്തന പട്ടികയിൽ; കടന്നുകൂടിയത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ
text_fieldsപീരിയോഡിക് ടേബിൾ തിരിച്ചും മറിച്ചും ചൊല്ലി വീണ്ടും രണ്ടര വയസ്സുകാരൻ ഈഥൻ അശ്വിെൻറ മാജിക്. അഞ്ച് മിനിറ്റ് 13 സെക്കൻഡുകൊണ്ട് ആവർത്തന പട്ടികയിലെ 118 മൂലകങ്ങളുടെ പേരും പിന്നോട്ടുചൊല്ലി കുഞ്ഞ് കടന്നുകൂടിയത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലാണ്. 2018 മാർച്ച് 25നാണ് കുഞ്ഞിെൻറ ജനനം.
മട്ടാഞ്ചേരി വീരമന വീട്ടിൽ അശ്വിൻ രാജുവിെൻറയും ഹർഷ മാത്യുവിെൻറയും മകനാണ് ഈഥൻ. ഹൈദരാബാദിൽ ഹാർഡ്വെയർ എൻജിനീയറാണ് അശ്വിൻ. ഹർഷ കനറ ബാങ്കിൽ മാനേജറും.
ആവർത്തന പട്ടികയിലെ ആറ്റമിക് അക്കം പറഞ്ഞാൽ ഒരുസെക്കൻഡിനുള്ളിൽ മൂലകത്തിെൻറ പേര് പറയാനും കുട്ടി പഠിച്ചുവെന്ന് മാതാപിതാക്കൾ പറഞ്ഞു. നൂറുമുതൽ ഒന്നുവരെ റിവേഴ്സ് കൗണ്ടിങ്, 15 മൃഗങ്ങളുടെ ശബ്ദം, 16 രൂപങ്ങർ, 18 നിറങ്ങൾ, ഒന്നുമുതൽ 10 വരെ അക്കങ്ങളുടെ വർഗരാശി എന്നിവ മനഃപാഠമാണ് ഈഥന്. അതിലൂടെ മുമ്പ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.