Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right​വില്ലനാണെങ്കിലും...

​വില്ലനാണെങ്കിലും മലയാളികൾ എന്നെ വെറുക്കില്ല -ഡോ. ത്വാലിബ് അൽ ബലൂഷി

text_fields
bookmark_border
Dr. Talib Al Balushi
cancel
camera_alt

ഡോ. ​ത്വാ​ലി​ബ് മു​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി

മ​സ്ക​ത്ത്: മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​യ ആ​ടു​ജീ​വി​ത​ത്തി​ൽ താ​ൻ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും മ​ല​യാ​ളി​ക​ളാ​യ നി​ങ്ങ​ൾ എ​ന്നെ ഇ​ഷ്ട​പ്പെ​ടു​മെ​ന്നും വെ​റു​ക്കു​ക​യി​ല്ലെ​ന്നു​മാ​ണ് പ്ര​ത്യാ​ശി​ക്കു​ന്ന​തെ​ന്ന് ഒ​മാ​നി അ​ഭി​നേ​താ​വാ​യ ഡോ. ​ത്വാ​ലി​ബ് മു​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി. ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ന് അ​നു​വ​ദി​ച്ച പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് ത്വാ​ലി​ബ് ബ​ലൂ​ഷി മ​ല​യാ​ള സി​നി​മ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. മ​ല​യാ​ള​ത്തെ​യും മ​ല​യാ​ളി​ക​ളെ​യും ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​മാ​നി സി​നി​മ സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​ണ്​ ത്വാ​ലി​ബ്.

ബെ​ന്യാ​മി​നി​ന്റെ ക​ഥ​യി​ൽ ബ്ല​സി തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും ചെ​യ്ത് ഒ​രു​ക്കു​ന്ന ‘ആ​ടു​ജീ​വി​തം’ എ​ന്ന സി​നി​മ​യി​ലാ​ണ് ത്വാ​ലി​ബ് വേ​ഷ​മി​ടു​ന്ന​ത്. ആ​ടു​ജീ​വി​തം വ​യി​ച്ച നി​ങ്ങ​ൾ​ക്ക് ക​ഫീ​ൽ ആ​രാ​ണെ​ന്ന് അ​റി​യാം. സി​നി​മ​യി​ൽ ഖ​ഫീ​ൽ എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഞാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​ജീ​ബ് മു​ഹ​മ്മ​ദ് എ​ന്ന വീ​ട്ടു​ജോ​ലി​ക്കാ​ര​നെ നി​ര​വ​ധി ത​വ​ണ അ​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന രം​ഗ​ങ്ങ​ൾ സി​നി​മ​യി​ലു​ണ്ട്. സി​നി​മ​യി​ലെ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യ ന​ജീ​ബി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം പൃ​ഥ്വി​രാ​ജാ​ണ്. സി​നി​മ​യു​ടെ ഡ​ബ്ബി​ങ് പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. അ​ടു​ത്ത ഫെ​ബ്രു​വ​രി​യോ​ടെ സി​നി​മ ഫെ​സ്റ്റി​വ​ലു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​യേ​ക്കും.

ഏ​റെ കാ​ലം സി​നി​മ-​സീ​രി​യ​ൽ മേ​ഖ​ല​യി​ലു​ണ്ടെ​ങ്കി​ലും ആ​ടു​ജീ​വി​തം അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലു​ത​ന്നെ​യാ​ണ്. ഒ​രു വ​ൻ സി​നി​മ​യു​ടെ ഭാ​ഗ​മാ​വാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി കാ​ണു​ന്നു. പൃ​ഥ്വി​രാ​ജി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തും വ​ലി​യ നേ​ട്ട​മാ​യി.

ഇ​തി​ന് ഞാ​ൻ ബ്ല​സി​യോ​ട് ന​ന്ദി പ​റ​യു​ന്നു. ഒ​മാ​നി​ലെ​ത്തി​യ ബ്ല​സി​യാ​ണ് എ​ന്നെ സി​നി​മ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. അ​ദ്ദേ​ഹം എ​ന്റെ സം​വി​ധാ​യ​ക​ൻ മാ​ത്ര​മ​ല്ല, പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​കൂ​ടി​യാ​ണ്. നി​ര​വ​ധി ത​വ​ണ ബ്ല​സി​യു​ടെ കേ​ര​ള​ത്തി​ലെ വീ​ട്ടി​ൽ പോ​യി​ട്ടു​ണ്ട്. ആ​ടു​ജീ​വി​തം വ​ലി​യ സി​നി​മാ​നു​ഭ​വ​മാ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാം​ത​വ​ണ ജോ​ർ​ഡ​നി​ലെ​ത്തി​യ​പ്പോ​ൾ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ​പെ​ട്ട് 14 ദി​വ​സം കു​ടു​ങ്ങി​പ്പോ​യി​രു​ന്നു.

എ.​ആ​ർ. റ​ഹ്മാ​ൻ സം​ഗീ​തം ന​ൽ​കു​ന്ന സി​നി​മ​ക്ക് നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. സി​നി​മ ഇ​ന്ത്യ​ൻ പ​നോ​ര​മ​ക്ക് പു​റ​മെ ബ​ർ​ലി​ൻ ഫെ​സ്റ്റി​വ​ലി​ലും കാ​ൻ ഫെ​സ്റ്റി​വ​ലി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​തി​ലെ​ല്ലാം പ​​ങ്കെ​ടു​ക്കു​മെ​ന്നും താ​ലി​ബ് പ​റ​ഞ്ഞു. ര​ണ്ടാം​ത​വ​ണ​യാ​ണ് കേ​ര​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. നേ​ര​ത്തെ ഖാ​ലി​ദ് അ​ൽ സ​ദ്ജാ​ലി സം​വി​ധാ​നം ചെ​യ്ത ‘സ​യാ​ന’ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ പോ​യി​രു​ന്നു. പൊ​ൻ​മു​ടി​യി​ലാ​ണ് ഇ​തി​ന്റെ ഷൂ​ട്ടി​ങ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BenyaminAadujeevitham MovievillainDr. Talib Al Balushi
News Summary - Even if I am a villain, the Malayalis will not hate me -Dr. Talib Al Balushi
Next Story