40 വർഷത്തെ പ്രവാസം; യൂസഫ് മണോളി നാട്ടിലേക്ക്
text_fieldsമനാമ: നാൽപതു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് യൂസഫ് മണോളി നാടണയുകയാണ്. ഞായറാഴ്ച രാവിലെ എയർ അറേബ്യ വിമാനത്തിലാണ് മടക്കയാത്ര. വടകര ഓർക്കാട്ടേരി സ്വദേശിയായ യൂസഫ് 1983 ആഗസ്റ്റ് 23നാണ് പ്രവാസിയായി ഇവിടെയെത്തിയത്. ഫദീല റസ്റ്റാറന്റിലായിരുന്നു ആദ്യം ജോലി. പിന്നീട് 1986ൽ കഫറ്റീരിയ തുടങ്ങി.
എല്ലാ മലയാളികളെയും പോലെ തന്നെ നാടിനും കുടുംബത്തിനും വേണ്ടി ഒരുപാട് സ്വപ്നങ്ങളുമായാണ് പവിഴദ്വീപിലെത്തിയത്. കഫറ്റീരിയക്കാരെ അധികമാരും ശ്രദ്ധിക്കാറില്ല. ചെറിയ കടക്കുള്ളിൽ ചെറിയ ശമ്പളത്തിന് മണിക്കൂറുകളോളം പണിയെടുക്കുന്നവർ. നാട്ടിൽ നിന്നിറങ്ങി തിരിച്ചുപോവുന്നതു വരെ വിശ്രമമില്ലാതെ പണിയെടുക്കുന്നവർ.
ഇന്ന് യൂസഫ് നാട്ടിലേക്ക് തിരിക്കുമ്പോൾ കൈയിൽ സമ്പാദ്യമായൊരുപാടൊന്നുമില്ല. പക്ഷെ, നാൽപത് വർഷത്തോളം പ്രവാസികൾക്കും സ്വദേശികൾക്കും ഭക്ഷണം നൽകാൻ കഴിഞ്ഞ നിർവൃതിയുണ്ട്. അതുതന്നെയാണ് ഏറ്റവും വലിയ പുണ്യ പ്രവർത്തനമെന്നും യൂസഫ് വിശ്വസിക്കുന്നു. മകൻ യഹിയയാണ് ഇപ്പോൾ കമാൽ കഫറ്റീരിയ നടത്തുന്നത്. ആസിയയാണ് ഭാര്യ. ഡോ. യാസ്മിന മറിയം, ഡോ. മുഹമ്മദ് യാസിർ, മുഹമ്മദ് യൂനുസ് എന്നിവരാണ് മറ്റു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.