Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right‘എ​ന്‍റെ ക​ൺ​മു​ന്നി​ൽ...

‘എ​ന്‍റെ ക​ൺ​മു​ന്നി​ൽ ഈ ​മ​ണ​ലാ​ര​ണ്യം പൂ​ങ്കാ​വ​ന​മാ​യി’

text_fields
bookmark_border
‘എ​ന്‍റെ ക​ൺ​മു​ന്നി​ൽ ഈ ​മ​ണ​ലാ​ര​ണ്യം പൂ​ങ്കാ​വ​ന​മാ​യി’
cancel

ദു​ബൈ: ക​ണ്ണൂ​ർ ത​ളാ​പ്പ്​ സ്വ​ദേ​ശി മു​സ്ത​ഫ തി​ങ്ക​ളാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ വി​മാ​നം ക​യ​റു​ക​യാ​ണ്. 1974 മാ​ർ​ച്ചി​ൽ അ​ക്​​ബ​ർ എ​ന്ന ക​പ്പ​ലി​ൽ വെ​റും​കൈ​യോ​ടെ വ​ന്നി​റ​ങ്ങി​യ ദു​ബൈ ന​ഗ​ര​ത്തി​ൽ നി​ന്നാ​ണ്​ ഈ ​മ​ട​ക്ക​യാ​ത്ര. അ​ര​നൂ​റ്റാ​ണ്ടി​നോ​ട​ടു​ത്ത ജീ​വി​ത​ത്തി​ൽ ലോ​ക ച​രി​ത്ര​ത്തി​ലെ അ​തി​ശ​യ​ക​ര​മാ​യ ഒ​ര​ത്ഭു​തം നേ​രി​ൽ ക​ണ്ടും ആ​സ്വ​ദി​ച്ചു​മാ​ണ്​ മ​ട​ക്കം.

അ​തെ​ന്താ​ണെ​ന്ന്​ ചോ​ദി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി ‘ദു​ബൈ എ​ന്ന മ​ണ​ലാ​ര​ണ്യം പു​ങ്കാ​വ​ന​മാ​കു​ന്ന​ത്​ ക​ണ്ടു’ എ​ന്നാ​ണ്. അ​ക്ഷ​രം​പ്ര​തി ദു​ബൈ​യു​ടെ വ​ള​ർ​ച്ച നേ​രി​ൽ​ക്ക​ണ്ട അ​പൂ​ർ​വം പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ളാ​ണ്​ അ​ദ്ദേ​ഹം. ദു​ബൈ​യി​ൽ ഒ​രേ ക​മ്പ​നി​യി​ൽ 50 വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്താ​ണ്​ മ​ട​ങ്ങു​ന്ന​തെ​ന്ന​തും അ​പൂ​ർ​വ​മാ​യൊ​രു സ​വി​ശേ​ഷ​ത​യാ​ണ്.

സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ്​ ന​ൽ​കി​യ വി​സ​യി​ലാ​ണ്​ മു​സ്​​ത​ഫ പ്ര​വാ​സ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ക്​​ബ​ർ എ​ന്ന ഹ​ജ്ജ്​ ക​പ്പ​ലി​ന്‍റെ ആ​ദ്യ ദു​ബൈ യാ​ത്ര​യാ​യി​രു​ന്നു അ​ത്. കൂ​ട്ടു​കാ​രോ​ടൊ​പ്പ​മു​ള്ള 24ാം വ​യ​സ്സി​ലെ സ​ഞ്ചാ​രം ര​സ​ക​ര​മാ​യി​രു​ന്നു. നാ​ട്ടി​ൽ​നി​ന്ന്​ ക​ണ്ണെ​ത്താ ദൂ​ര​ത്തേ​ക്ക്​ യാ​ത്ര പു​റ​പ്പെ​ടു​മ്പോ​ൾ സ്വ​ന്ത​മെ​ന്ന്​ പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്​ പ​ഠി​ച്ചു​നേ​ടി​യ സു​വോ​ള​ജി ബി​രു​ദം മാ​ത്ര​മാ​യി​രു​ന്നു. ജ​ന്മ​നാ​ടാ​യ ക​ണ്ണൂ​ർ അ​ഴീ​ക്ക​ലി​ൽ​നി​ന്ന്​ വ​ള​രെ ദൂ​ര​ത്ത​ല്ലാ​ത്ത ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ നി​ന്നാ​ണ്​ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട്​ സെൻറ്​ ജോ​സ​ഫ്​ കോ​ള​ജി​ൽ നി​ന്നാ​യി​രു​ന്നു പ്രീ​ഡി​ഗ്രി. ദു​ബൈ​യി​ൽ വ​ന്നി​റ​ങ്ങി ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ ജോ​ലി ല​ഭി​ച്ചു. ദു​ബൈ ഓ​ക്സി​ജ​ൻ എ​ന്ന ഗ്യാ​സ്​ മാ​നു​ഫാ​ക്​​ച​റി​ങ്​ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്​ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലാ​യി​രു​ന്നു തു​ട​ക്കം.

1974 ഏ​പ്രി​ൽ 27നാ​ണ്​ ക​മ്പ​നി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ അ​ട​ക്കം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​യാ​ണി​ത്. പി​ന്നീ​ട്​ സെ​യി​ൽ​സ്​ എ​ക്സി​ക്യൂ​ട്ടി​വും സെ​യി​ൽ​സ്​ മാ​നേ​ജ​റു​മാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു. വി​ര​മി​ക്ക​ൽ പ്രാ​യ​മാ​യ​പ്പോ​ഴും ക​മ്പ​നി​യു​ടെ താ​ൽ​പ​ര്യ​പ്ര​കാ​രം ജോ​ലി​യി​ൽ തു​ട​ർ​ന്നു. ഇ​ട​ക്കാ​ല​ത്ത്​ മ​റ്റു ജോ​ലി​ക​ളി​ലേ​ക്ക്​ മാ​റാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ക​മ്പ​നി സ്​​നേ​ഹ​പൂ​ർ​വം തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ര​നൂ​റ്റാ​ണ്ട്​ നീ​ണ്ട തൊ​ഴി​ൽ ജീ​വി​തം തീ​ർ​ത്തും സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ദു​ബൈ​യു​ടെ വ​ള​ർ​ച്ച ഇ​ക്കാ​ല​യ​ള​വി​ൽ നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ച​ത്​ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര സ്മ​ര​ണ​യാ​ണെ​ന്ന്​ മു​സ്ത​ഫ പ​റ​യു​ന്നു. പ​തി​യ​പ്പ​തി​യെ വ​ള​ർ​ന്ന ന​ഗ​രം, 1996നു​ ​ശേ​ഷം അ​തി​ദ്രു​തം വി​ക​സി​ച്ചു. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​മാ​ണ്​ വ​ള​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യ​തെ​ന്നും വി​ല​യി​രു​ത്തു​ന്നു. ആ​ദ്യ​കാ​ല​ത്തെ പ്ര​വാ​സി​ക​ൾ ഇ​ന്ന​ത്തേ​ക്കാ​ൾ പ​ര​സ്പ​രം സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി​രു​ന്നു​വെ​ന്നും അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​ദ്ദേ​ഹം ഓ​ർ​ക്കു​ന്നു.

വി​വാ​ഹ​ത്തി​നു​ശേ​ഷം 1981 മു​ത​ൽ കു​ടും​ബ​വും ദു​ബൈ​യി​ൽ കൂ​ടെ​യു​ണ്ട്. പ്ര​വാ​സ​ത്തി​​ൽ നി​ന്നു​ള്ള മ​ട​ക്ക​വും ഭാ​ര്യ ന​സീം ഖാ​ത്തൂ​ൻ പ​ള്ളി​വ​ള​പ്പി​ലി​ന്​ ഒ​പ്പ​മാ​ണ്. ര​ണ്ട്​ ആ​ൺ​കു​ട്ടി​ക​ളും ഒ​രു പെ​ൺ​കു​ട്ടി​യു​മാ​ണു​ള്ള​ത്. അ​വ​ര​വ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം ഗ​ൾ​ഫി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ക​യാ​ണ​വ​ർ. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി കു​റ​ച്ചു കാ​ലം വി​ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ്​ ഇ​പ്പോ​ഴ​ത്തെ ചി​ന്ത. പി​ന്നീ​ട്​ എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ക​ണം. നേ​ട്ട​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ദു​ബൈ ന​ഗ​രം ന​ൽ​കി​യ​തെ​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ണ്​ ജ​ന്മ​നാ​ട്ടി​ലേ​ക്ക്​ പ്ര​തീ​ക്ഷാ​പൂ​ർ​വം മു​സ്ത​ഫ തി​രി​കെ മ​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellu.a.e
News Summary - farewell - u.a.e
Next Story