സെയ്തലവി മത്സ്യ വ്യാപാരിയാണ്; ഗിന്നസ് റെക്കോഡിന് ഉടമയും
text_fieldsകോവിഡ് പ്രതിസന്ധിയെ മറികടക്കാൻ മത്സ്യ വ്യാപാരിയുടെ കുപ്പായമണിഞ്ഞ സെയ്തലവിക്ക് (37) ലഭിച്ച ഗിന്നസ് വേൾഡ് റിേക്കാഡിന് ഇരട്ടി തിളക്കം. സ്വകാര്യ ചാനൽ കൂടുതൽ കലാകാരന്മാരെ അണിനിരത്തി 12 മണിക്കൂർ നീണ്ട ലൈവ് ഷോ അവതരിപ്പിച്ചതിൽ (കോമഡി ഉത്സവം) അമ്പലപ്പാറ ആശുപത്രി പടിയിൽ പൊട്ടച്ചിറ അബ്ദുറഹിമാെൻറ മകൻ സെയ്തലവിയും ശബ്ദാനുകരണ കല അവതരിപ്പിച്ചിരുന്നു. ഇതാണ് ഗിന്നസ് നേട്ടത്തിന് കാരണമായത്.
ഗിന്നസ് ലോക റിേക്കാഡ് സർട്ടിഫിക്കറ്റും പ്രസിഡൻറ് അലിസ്‌റ്റെയർ റിച്ചാർഡ്‌സ് ഒപ്പിട്ടയച്ച ബഹുമതി പത്രവും അമ്പലപ്പാറ പഞ്ചായത്ത് ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ് കെ.കെ. കുഞ്ഞൻ സെയ്തലവിക്ക് കൈമാറി.
ചെന്നൈയിൽ ബേക്കറി ജീവനക്കാരനായ സെയ്തലവി നാട്ടിലെത്തി തിരികെ പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് മത്സ്യ വ്യാപാരത്തിനിറങ്ങിയത്. കേരളത്തിനകത്തും പുറത്തും ഇവരുടെ സംഘത്തോടൊപ്പം സെയ്തലവിയും മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. അമ്പലപ്പാറ പി.സി.സി ക്ലബ് അംഗം കൂടിയാണ് സെയ്തലവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.