കൃഷി അഭിനിവേശത്തിന് പ്രായം തടസ്സമാകാതെ ആലി
text_fieldsകൂളിമാട്: കൃഷിയോടുള്ള ഇഷ്ടം വാർധക്യത്തിലും കാത്തുസൂക്ഷിച്ച് ആലി. വീടിന് മുൻവശത്തെ റോഡരികിൽ വെണ്ടകൃഷി ചെയ്ത് നൂറുമേനി വിളവെടുത്ത സംതൃപ്തിയിലാണ് കൂളിമാട് അമ്പലപ്പൊറ്റ ആലി. അഞ്ചു പതിറ്റാണ്ടിലധികമായി കൃഷി ഉപജീവനവും വിനോദവുമാണ് ഇദ്ദേഹത്തിന്. പച്ചക്കറി കൃഷിയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വയലിലും വളപ്പിലും നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, കപ്പ, ചേമ്പ്, ചേന, കൂവ, പയർ, വെണ്ട തുടങ്ങി വിവിധങ്ങളായ കൃഷിരീതി പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. മുപ്പതു വർഷമായി വാഴകൃഷിയും ചെയ്യുന്നു.
ജൈവവളം ഉപയോഗിച്ച് ഉൽപാദിക്കുന്ന കാർഷിക വിഭവങ്ങൾക്ക് ആവശ്യക്കാരേറെയാണ്. നീളൻ പുല്ലു പടർന്ന് കൃഷി നിലച്ച വയൽ പാകപ്പെടുത്തിയെടുത്താണ് കൃഷിയിറക്കാറുള്ളത്. വിഷം കലരാത്ത വെണ്ട കൃഷിയിറക്കി വിളവെടുത്ത് തന്റെ കാർഷിക പ്രണയത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 77ന്റെ നിറവിലും ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.