Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightചിത്രരചന മുതൽ വെബ്​...

ചിത്രരചന മുതൽ വെബ്​ ഡിസൈനിങ്ങിൽ വരെ വൈഭവവുമായി ജയകൃഷ്ണൻ

text_fields
bookmark_border
Painting,Web designing,
cancel
camera_alt

ജ​യ​കൃ​ഷ്ണ​ൻ ഫൈ​ബ​ർ ഗ്ലാ​സ്‌ ശി​ൽ​പ നി​ർ​മാ​ണ​ത്തി​ൽ

അ​മ്പ​ല​പ്പു​ഴ: നാ​ട്ടു​കാ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ജെ.​കെ എ​ന്ന ജ​യ​കൃ​ഷ്ണ​ൻ ക​ലാ​രം​ഗ​ത്ത് എ​ത്തി​പ്പെ​ടാ​ത്ത മേ​ഖ​ല​ക​ൾ കു​റ​വാ​ണ്. ചി​ത്ര ര​ച​ന​യി​ൽ തു​ട​ങ്ങി​യ ക​ലാ വൈ​ഭ​വം ശി​ൽ​പി, തി​ര​ക്ക​ഥാ​കൃ​ത്ത്, ഛായാ​ഗ്രാ​ഹ​ക​ൻ, ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​ർ, റേ​ഡി​യോ അ​വ​താ​ര​ക​ൻ, ഡ​ബ്ബി​ങ്​​ ആ​ർ​ട്ടി​സ്റ്റ്​ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം എ​ത്തി​നി​ൽ​ക്കു​ന്നു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 14 ാം വാ​ർ​ഡി​ൽ മി​ഥി​ല​യി​ൽ റി​ട്ട.​പോ​സ്റ്റ്മാ​സ്റ്റ​ർ ആ​ർ. മ​ണി​യ​ന്റെ​യും പു​ന്ന​പ്ര ബീ​ച്ച് എ​ൽ.​പി.​എ​സി​ലെ റി​ട്ട. അ​ധ്യാ​പി​ക എ​ൽ. പൊ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​ണ് ജ​യ​കൃ​ഷ്ണ​ൻ. നീ​ർ​ക്കു​ന്നം എ​സ്.​ഡി.​വി സ്കൂ​ളി​ലും കാ​ക്കാ​ഴം ഹൈ​സ്കൂ​ളി​ലു​മാ​യി​രു​ന്നു പ്രാ​ഥ​മി​ക പ​ഠ​നം. കു​ട്ടി​ക്കാ​ലം മു​ത​ൽ ചി​ത്ര​ര​ച​ന​യി​ൽ മി​ക​വ്​ കാ​ണി​ച്ചി​രു​ന്ന ജ​യ​കൃ​ഷ്ണ​ന് സ്കൂ​ൾ ത​ല​ത്തി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യ​ത്തി​ന്‍റെ മ​ധു​രം നു​ക​രാ​നാ​യി​ട്ടു​ണ്ട്. പി​ന്നീ​ട് ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജി​ലും ത​ന്‍റേ​താ​യ ക​ലാ​വൈ​ഭ​വം കാ​ട്ടി​യി​രു​ന്നു. നാ​ലു​വ​ർ​ഷ​ത്തോ​ളം വി​ദേ​ശ​ത്ത് പ​ര​സ്യ​ക​മ്പ​നി​യി​ൽ ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്നു.

നി​ല​വി​ൽ എ​ഫ്.​എം റേ​ഡി​യോ അ​വ​താ​ര​ക​നാ​ണ്. ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റ് കൂ​ടി​യാ​ണ്. പ​ര​സ്യ ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ശ​ബ്ദം ന​ൽ​കി​യി​ട്ടു​ള്ള​ത്. പ​ര​സ്യ ചി​ത്ര​ങ്ങ​ളു​ടെ ഛായാ​ഗ്രാ​ഹ​ക​നു​മാ​ണ്. പ​ല പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ​യും പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ​ക്കും ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ൾ​ക്കും കാ​മ​റ ച​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ൾ​ക്ക് തി​ര​ക്ക​ഥ​യും ഒ​രു​ക്കി. ശി​ൽ​പ ക​ല​യി​ലും ക​ഴി​വ്​ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ എ​ക്സൈ​സ് ഓ​ഫീ​സി​ന്‍റെ മ​തി​ലു​ക​ളി​ൽ തീ​ർ​ത്ത വി​മു​ക്തി ശി​ൽ​പ​ങ്ങ​ൾ ജ​യ​കൃ​ഷ്ണ​ന്‍റെ ക​ര​വി​രു​തി​ൽ രൂ​പ​മെ​ടു​ത്ത​വ​യാ​ണ്. പൂ​ച്ചാ​ക്ക​ൽ നെ​ഹ്റു പാ​ർ​ക്കി​ലെ നെ​ഹ്റു ശി​ൽ​പം, ആ​ല​പ്പു​ഴ വി​ജ​യ​പാ​ർ​ക്കി​ലെ ഫൈ​ബ​ർ ഗ്ലാ​സി​ൽ തീ​ർ​ത്ത ശി​ൽ​പ​ങ്ങ​ൾ ഇ​വ​യെ​ല്ലാം ജ​യ​കൃ​ഷ്ണ​ന്‍റെ സം​ഭാ​വ​ന​ക​ളാ​ണ്. ന​വ​ക​ലാ​മേ​ഖ​ല​ക​ളാ​യ ഡി​ജി​റ്റ​ൽ ആ​ർ​ട്ടി​ലും അ​നി​മേ​ഷ​നി​ലു​മാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​ത്. വെ​ബ്സൈ​റ്റ് രൂ​പ​ക​ൽ​പ​ന​യും ജ​യ​കൃ​ഷ്ണ​ന്‍റെ ഇ​ഷ്ട മേ​ഖ​ല​യാ​ണ്. മ​ൾ​ട്ടി മീ​ഡി​യ ട്രെ​യി​ന​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. കൊ​ച്ചി​യി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന ചി​ത്ര​പ്ര​ദ​ര്‍ശ​ന​ത്തി​നു​ള്ള പ​ണി​പ്പു​ര​യി​ലാ​ണ് ജ​യ​കൃ​ഷ്ണ​ൻ. ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി​യാ​യ ദേ​വ​ദ​ർ​ശ​നും പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ന​ന്ദ​ഗോ​പ​നും ആ​ണ് മ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PaintingJayakrishnanWeb designing
News Summary - From painting to web designing, Jayakrishnan is brilliant
Next Story