മുപ്പത് മിനിറ്റിൽ ഗാന്ധിജിയുടെ ഇൻവെർട്ടഡ് ചിത്രം; അൽത്താഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ
text_fields1. അൽത്താഫ് 2.അൽത്താഫ് വരച്ച ഗാന്ധിജിയുടെ ഇൻവെർട്ടഡ് ചിത്രം
കേവലം 30 മിനിറ്റിൽ ഗാന്ധിജിയുടെ ഏറ്റവും വലിയ ഇൻവെർട്ടഡ് ചിത്രം വരച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ വിദ്യാർഥി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചു. കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ അൽത്താഫ് എം. ഷിഹാബാണ് മുൻ റെക്കോഡിനെ മറികടന്ന പ്രകടനം നടത്തിയത്.
80 സെന്‍റീ മീറ്റർ ഉയരവും 60 സെന്‍റീ മീറ്റർ വീതിയുമുള്ള ചിത്രമാണ് വരച്ചത്. രേഖാചിത്രം വരയ്ക്കുന്നതിനെക്കാൾ പ്രയാസമാണ് നിഴൽച്ചിത്രം രൂപപ്പെടുത്തുന്നത്. ഇതുവരെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇത്ര കുറഞ്ഞ സമയം കൊണ്ട് ഈ വലിപ്പത്തിൽ ആരും ചിത്രമെഴുതി ഇടംപിടിച്ചിട്ടില്ല.
ടൈമർ വെച്ച് വീഡിയോ റെക്കോഡിങ്ങോടെയാണ് ചിത്രം ബുക്ക് ഓഫ് റെക്കോഡ് അധികൃതർക്ക് നൽകിയത്. ഇടക്കുന്നം മണക്കാട്ട് എം.എം. ഷിഹാബിന്‍റെയും സബീന കരീമിന്‍റെയും മകനാണ് അൽത്താഫ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.