സ്വപ്ന സാഫല്യത്തിൽ ഗ്രേറ്റ് ഇന്ത്യൻ 'അടുക്കള'പ്പണിക്കാർ
text_fieldsആലപ്പുഴ: സ്ത്രീകളുടെ അകത്തളജീവിതം അടയാളെപ്പടുത്തുന്ന 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാകുേമ്പാൾ ആലപ്പുഴയിലെ രണ്ട് യുവാക്കൾക്കിത് സ്വപ്ന സാഫല്യമാണ്. ആദ്യ സിനിമ യാഥാർഥ്യമായതിെൻറ സന്തോഷത്തിലാണ് കാമറമാനായ സാലു കെ. തോമസും എഡിറ്റർ ഫ്രാൻസിസ് ലൂയിസും.
എഡിറ്റിങ് പഠിക്കാതെ എഡിറ്ററായ ഫ്രാൻസിസ്
ആദ്യ സിനിമയെക്കുറിച്ച് ആളുകൾ അഭിനന്ദിക്കുേമ്പാൾ എഡിറ്റർ ഫ്രാൻസിസിന് ഇരട്ടിമധുരം. എൻജിനീയറിങ് പഠനകാലത്ത് യു ട്യൂബ് നോക്കിയാണ് എഡിറ്റിങ് പഠിക്കുന്നത്. ധാരാളം കല്യാണ വർക്കുകളും ഷോർട്ട് ഫിലിമുകളും ചെയ്തു. ചില ഷോർട്ട് ഫിലിമുകൾ കണ്ട ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഡയറക്ടർ ജിയോ ബേബി 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടറാകാൻ ക്ഷണിച്ചു.
ജോലിക്കുപോകാതെ സിനിമാ മോഹവുമായി നടക്കുേമ്പാൾ ധാരാളംപേർ കളിയാക്കിയിട്ടുണ്ട്. എന്നാലും സ്വപ്നവുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നെന്ന് ഇൗ 27കാരൻ പറയുന്നു. ഇൗ സിനിമ എഡിറ്റ് ചെയ്യാൻ ഏൽപിച്ചതും ധൈര്യം തന്നതും ജിയോ ആണ്. മുല്ലാത്ത് വളപ്പ് വാർഡിൽ തൈവേലിക്കകം വീട്ടിൽ അമ്മ മേരിക്കുട്ടിയും അച്ഛൻ ലൂയിസും സഹോദരങ്ങളായ പീറ്ററും വിനീതയും പ്രോത്സാഹനമാണ്.
'ഇനി അടുക്കളപ്പണി ചെയ്യും'
സിനിമയിലുടനീളം അടുക്കളജീവിതത്തിെൻറ സൂക്ഷ്മതകളിലേക്ക് കാമറ തുറന്നുവെച്ച സാലുവിെൻറ അടുക്കളപ്പണി ആരംഭിക്കുന്നത് എൻജിനീയറിങ് പഠനകാലത്ത് വീട്ടിൽനിന്ന് മാറിനിന്നപ്പോഴാണ്. ആദ്യ സിനിമ പൂർത്തിയാക്കിയശേഷം സാലു എടുത്ത തീരുമാനവും ഇനി വീട്ടിൽ അടുക്കളപ്പണി ചെയ്യുമെന്നുതന്നെ.
എൻജിനീയറിങ് പഠനം പൂർത്തിയാക്കിയശേഷം കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമോേട്ടാഗ്രാഫിയിൽ ഉപരിപഠനം നടത്തിയ ശേഷമാണ് സാലു ഗ്രേറ്റ് ഇന്ത്യൻ കിച്ചെൻറ ഭാഗമാവുന്നത്. കൊൽക്കത്ത കാലത്ത് ധാരാളം ഷോർട്ട് ഫിലിമുകളിലും ഡോക്യുമെൻററികളിലും ഭാഗമായി. രണ്ടുവർഷം മുമ്പാണ് ഡയറക്ടർ ജിയോ സിനിമയുടെ കഥ പറയുന്നത്.
കാട്ടൂർ പള്ളിക്കേത്തയ്യിൽ ഹൗസിൽ വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സി. എൻജിനീയറായ അമ്മ ലൂസിയമ്മയും അച്ഛൻ കുഞ്ഞുമോനും സഹോദരൻ ബാലുവും സാലുവിെനാപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.