ഘടികാരസൂചി നിലച്ചു; വാച്ച് നന്നാക്കാൻ ഇനി ഹസനിക്കയില്ല
text_fieldsപൊന്നാനി: പതിറ്റാണ്ടുകളോളം ഘടികാരസൂചികൾ തെറ്റാതെ പ്രവർത്തിപ്പിച്ചിരുന്ന ഹസനിക്ക സമയമില്ലാത്ത ലോകത്തേക്ക് യാത്രയായി. പൊന്നാനിയിലേക്ക് വാച്ചുകൾ കടന്നുവന്ന കാലം മുതൽ സമയം ശരിയാക്കി നാട്ടുകാരുടെ സ്വന്തം വാച്ച് മേക്കറായിരുന്നു ഹസനിക്ക.
അങ്ങാടിയുടെ പ്രതാപകാലം മുതൽ വാച്ച് മേക്കറായിരുന്ന ഹസനിക്ക 99-ാം വയസിലും വാച്ച് നന്നാക്കലിൽ സജീവമായിരുന്നു. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ ഭൂതക്കണ്ണാടിയുടെ സഹായത്തോടെ ആരംഭിച്ചതാണ് വാച്ചുകളുമായുള്ള സഹവാസം.
കാലത്തിന്റെ മാറ്റമൊന്നും വാച്ചുകൾക്കിടയിലെ ജീവിതം മടുപ്പിച്ചില്ല. ബീഡി തൊഴിലാളി സമരകാലത്ത് ഇദ്ദേഹത്തിന് പൊലീസ് മർദ്ദനമേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.