നാൻ താൻ ഇടുക്കി ‘വീരപ്പൻ’
text_fieldsനെടുങ്കണ്ടം: കൊമ്പൻ മീശ, താടി, തൊപ്പി... വേഷത്തിലും ശരീരപ്രകൃതിയിലും വീരപ്പൻതന്നെ. പക്ഷേ, ഇത് സെൽവമാണ്. ഒറ്റക്കാഴ്ചയിൽ ആരും വീരപ്പനെ ഓർത്തുപോകുന്ന രൂപവും ഭാവവും. നെടുങ്കണ്ടം മാന്‍കുത്തിമേട് സ്വദേശിയായ സെല്‍വം നാട്ടുകാർക്കെല്ലം ഇപ്പോൾ ‘വീരപ്പനാ’ണ്. അത്രക്കുണ്ട് യഥാർഥ വീരപ്പനുമായി സെൽവത്തിനുള്ള സാമ്യം.
വീരപ്പനെ പോലെതന്നെ സെൽവത്തിനും കാടിനെ അടുത്തറിയാം. മാൻകുത്തി മേട്ടിലെ കേരള- തമിഴ്‌നാട് അതിർത്തി വനമേഖല കുട്ടിക്കാലം മുതൽ ഹൃദിസ്ഥമാണ്. വർഷങ്ങളോളം കാടിനെ അടക്കിവാണ വീരപ്പന്റെ വീരസാഹസിക കഥകൾ സെൽവത്തെ അയാളുടെ ആരാധകനാക്കി.
വീരപ്പനെന്ന വിളിപ്പേരുണ്ടെങ്കിലും ജീവിതത്തിൽ വീരപ്പനെ പകർത്താൻ ശ്രമിച്ചിട്ടില്ല. കൃഷിയും കൂലിവേലയുമാണ് ഉപജീവനമാർഗം. കാടിനെ സ്വന്തം ജീവിതത്തിന്റെ ഭാഗമായാണ് സെൽവം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.