ഇടുക്കി മെഡിക്കൽ കോളജ്: പ്രവേശനത്തിന് തുടക്കം, ആദ്യം അഡ്മിഷന് ഇരട്ട സഹോദരന്മാർക്ക്
text_fieldsചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് തുടക്കമായി. പുതിയ ബാച്ചില്‍ ആദ്യം അഡ്മിഷന് എടുത്തത് ഇരട്ട സഹോദരന്മാരായ സൂര്യദേവും ഹരിദേവുമാണ്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ഇ.എസ്. ഗ്ലിഡ ഇരുവര്‍ക്കും അഡ്മിഷന് സ്ലിപ് നല്‍കിയതോടെയാണ് പ്രവേശന നടപടിക്ക് തുടക്കമായത്.
ഇടുക്കി മെഡിക്കല്‍ കോളജില്‍ 2022-27 അധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നത് ഇരട്ടി മധുരമാണെന്ന് മന്ത്രി റോഷി അഗസ്റ്റ്യന്‍ പറഞ്ഞു. നവംബര്‍ മൂന്നാം വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കും. അതിനു മുന്നോടിയായി മെഡിക്കല്‍ കോളജ് വികസന സമിതി നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
വിദ്യാർഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, വാഹന സൗകര്യം തുടങ്ങിയവ ഏര്‍പ്പാടാക്കി കഴിഞ്ഞു. പുതുതായി നിര്‍മിച്ച ആശുപത്രി ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാക്കി. ജില്ല ആശുപത്രിയുടെ പരിമിതസൗകര്യങ്ങളില്നിന്ന് ഘട്ടം ഘട്ടമായി പൂര്‍ണ സജ്ജീകരണത്തിലേക്ക് എത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.