ദിേനാസറുകളുടെ ലോകത്ത് പത്മനാഭന് റെക്കോഡ് വിസ്മയം
text_fieldsദോഹ: ദിനോസറുകളുടെ വിസ്മയലോകത്തിലേക്ക് കൈപിടിച്ച കുരുന്നുപ്രതിഭക്ക് ഒടുവിൽ റെക്കോർഡുകളുടെ വിസ്മയനേട്ടം. ബിർള പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പത്മനാഭൻ നായരാണ് ആറാം വയസിൽ നാല് റെക്കോഡുകൾ സ്വന്തം പേരിൽ കുറിച്ചത്. വേള്‍ഡ് റെക്കോഡ്സ് ഓഫ് യു.കെ, ലിംക ബുക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സ് എന്നിവയിലാണ് ഈ കുരുന്നുപ്രതിഭ ഇടംനേടിയിരിക്കുന്നത്.
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ വംശനാശം സംഭവിച്ച ദിനോസറുകളെ പറ്റിയുള്ള അറിവുകളാണ് പത്മനാഭെൻറ ആയുധം. വ്യത്യസ്ത ഇനം ദിനോസോറുകളെ ചുരുങ്ങിയ സമയത്തില്‍ തിരിച്ചറിഞ്ഞാണ് റെക്കോഡുകൾ തീർത്തത്. 130 വ്യത്യസ്ത ഇനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരുവിവരം, പ്രത്യേകതകൾ തുടങ്ങിയവ പറയാന്‍ പത്മനാഭനാകും. ചിത്രം കണ്ടാൽ അത് ഉരഗവര്‍ഗമോ പക്ഷിവര്‍ഗമോ എന്നതുള്‍പ്പെടെയുള്ള ഏറെ വിശദാംശങ്ങള്‍ നിഷ്പ്രയാസം പറയും.
ഒരുമിനിറ്റില്‍ 41 ഇനം ദിനോസറുകളെ തിരിച്ചറിഞ്ഞാണ് ലിംക റെക്കോഡ് സ്വന്തമാക്കിയത്. അഞ്ചു മിനിറ്റില്‍ 97 ഇനങ്ങളെ തിരിച്ചറിഞ്ഞാണ് മറ്റ് റെക്കോഡ് ബുക്കുകളിൽ ഇടംനേടിയത്. ഐ.സി.സി ഹാളിൽ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ലിംക അധികൃതരുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ച് റെക്കോഡിനായുള്ള പ്രകടനം നടന്നത്. ലിംക തെരഞ്ഞെടുത്ത ഖത്തറിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
ഇതിെൻറ വിഡിയോ ലിംകക്ക് അയച്ചുകൊടുത്തു. കഴിഞ്ഞ ദിവസമാണ് റെക്കോഡ് കിട്ടിയതിെൻറ രേഖകൾ തപാലിൽ കൈപ്പറ്റിയത്. പിറന്നാള്‍ സമ്മാനമായികിട്ടിയ പുസ്തകത്തില്‍നിന്നാണ് ദിനോസർ ചങ്ങാത്തം തുടങ്ങിയത്. ആലപ്പുഴ മാന്നാര്‍ പള്ളിയമ്പിൽ വീട്ടിൽ ജയപ്രകാശിെൻറയും ചെട്ടികുളങ്ങര നെടുവേലിൽ വീട്ടിൽ ജ്യോതിലക്ഷ്മിയുടെയും മകനാണ്. ദോഹയിലെ തൈസീർ സർവിസസ് കമ്പനിയിൽ ബിഡ് മാനേജറാണ് ജയപ്രകാശ്.
ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ മുൻഅധ്യാപികയാണ് ജ്യോതിലക്ഷ്മി. മകെൻറ താല്‍പര്യം തിരിച്ചറിഞ്ഞ് ദിനോസോറുകളെക്കുറിച്ച് കൂടുതല്‍ അറിവു പകരുന്ന പുസ്തകങ്ങളും യുട്യൂബ് വിഡിയോകളും മാതാപിതാക്കൾ എത്തിച്ചു. ഇതോടെ പത്മനാഭൻ ദിനോസറുകളുടെ വിസ്മയലോകത്തായി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിനായി അപേക്ഷ നൽകിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.