ഇൻസുങ്, 'ഏടാകൂട'ങ്ങളുടെ കൂട്ടുകാരൻ
text_fieldsമാള: ഏടാകൂടങ്ങളുടെ കൂട്ടുകാരനാണ് മാള തൻകുളം ഇടയൻകുന്നത്ത് തങ്കപ്പെൻറ മകൻ ഇൻസുങ്. 'പെട്ടുപോയി കുടുങ്ങി' എന്ന് ആളുകൾ വിളിക്കുന്ന 'ഏടാകൂട'മെന്ന മരശിൽപങ്ങൾ ഇൻസുങ്ങിന് ദൗർബല്യമാണ്.
കണിശതയോടെയും പൂർണതയോടും കൂടി ഇദ്ദേഹം ഏടാകൂടങ്ങൾ നിർമിച്ചുവരുന്നു. ഏതാനും വർഷംമുമ്പ് കുട്ടികൾക്ക് കളിക്കാൻ വേണ്ടിയാണ് ഇത് ആദ്യമായി നിർമിച്ചത്. പിന്നീട് യൂട്യൂബിൽനിന്നുള്ള അറിവും ഉപയോഗിച്ചു.
പണ്ടുകാലത്ത് രാജകൊട്ടാരങ്ങളിലും ഇല്ലങ്ങളിലും പൂർവികർ വിനോദത്തിനായാണ് ഏടാകൂടങ്ങൾ ഉപയോഗിച്ചിരുന്നത്. ഇന്നത്തെ ക്യൂബ് പോലെ തന്നെ ഘടകങ്ങളെ പ്രത്യേക രീതിയിൽ ക്രമീകരിക്കുന്ന രീതിയിലാണ് നിർമാണം.
വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള മരക്കഷ്ണങ്ങൾ ചേർത്ത് ഒരുക്കുന്ന ഏടാകൂടങ്ങൾ ഒന്നിനുമേലെ ഒന്നായി കൂട്ടിച്ചേർത്താണ് ഉറപ്പിക്കുന്നത്. ഒരു മരക്കട്ട എടുത്താൽ എല്ലാം ചിതറി വീഴും.
ഇത് വീണ്ടും പൂർവ രീതിയിൽ ചേർത്തുെവക്കുക എന്നതാണ് കളി. ബുദ്ധിപരമായ വ്യായാമത്തിന് ഇവ ഉപയോഗിച്ചിരുന്നു. ഏടാകൂടത്തിൽ ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമിച്ച മരക്കട്ടകൾ കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവയെ അഴിച്ചുമാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക പ്രയാസകരമാണ്.
രാജകൊട്ടാരങ്ങളിൽ ചതുരംഗ കളി പോലെ ഏടാകൂടം കളികളും നിലനിന്നിരുന്നു. തർക്കശാസ്ത്രത്തിൽ ഏർപ്പെടുന്ന പണ്ഡിതന്മാരുടെ ബുദ്ധി വളർന്നിരുന്നത് ഇത്തരം ഏടാകൂടങ്ങൾ കൊടുത്തുകൊണ്ട് ആയിരുന്നുവത്രെ.
കേരളത്തിലെ പഴയ തലമുറയിലെ ആശാരിമാരുടെ കരവിരുതിെൻറ സാക്ഷ്യപത്രങ്ങൾ കൂടിയാണ് ഏടാകൂടങ്ങൾ. ഇവ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ രക്തചംക്രമണം സുഗമാകുമെന്ന് പറയപ്പെടുന്നു.
മൂന്നുമുതൽ 339 വരെ മരക്കഷ്ണങ്ങൾ ഉപയോഗിച്ചുള്ള 100 വ്യത്യസ്തതരം ഏടാകൂടങ്ങൾ ഇതുവരെ നിർമിച്ചിട്ടുണ്ട്. തേക്ക്, വീട്ടി തുടങ്ങിയ തടികളാണ് സാധാരണ ഉപയോഗിക്കുന്നത്. കൂടുതൽ പ്രയാസമേറിയ പുതിയ ഇനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശിൽപി ഇൻസുങ്. ഇറക്കുമതി ചെയ്യപ്പെടുന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വിപണിയിൽ സജീവമാണ്.
ചൈനയിൽ നിർമാർജനം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് പുനർനിർമിക്കുന്ന കളിപ്പാട്ടങ്ങളാണ് അധികവും നമ്മുടെ വിപണി കീഴടക്കിയിട്ടുള്ളത്.
ഇത്തരം കളിപ്പാട്ടങ്ങൾക്ക് പകരം തടികൊണ്ടുള്ള എടാ ഗുണങ്ങൾ വ്യാപകമാക്കണം എന്നാണ് ആഗ്രഹം. മിമിക്രി, അഭിനയം തുടങ്ങി കലാരംഗത്തും ഈ ചെറുപ്പക്കാരൻ ഒരു കൈപ്പറ്റിയിട്ടുണ്ട്. രണ്ട് സിനിമകളിൽ അഭിനയിച്ചു. ഗിന്നസ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.