ലോകമലയാളി പുരസ്കാരം കല്ലൂർ ബാലന് സമ്മാനിച്ചു
text_fieldsപത്തിരിപ്പാല: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലന് ലോകമലയാളി അസോസിയേഷന്റെ പുരസ്കാരം. ലോക മലയാളി അസോസിയേഷനും വീനസ് ഗാർമെന്റസ് ഇന്റർനാഷനലും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞദിവസം മുവാറ്റുപുഴയിൽ നടന്ന ചടങ്ങിലാണ് കല്ലൂർ ബാലൻ ഒരുലക്ഷം രൂപയും പുരസ്കാരവും ഏറ്റുവാങ്ങിയത്. ചടങ്ങിൽ വീനസ് ഗാർമെന്റസ് എം.ഡി മാത്യു ജോസ് അധ്യക്ഷത വഹിച്ചു.
മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ലോകമലയാളി അസോസിയേഷൻ പ്രസിഡന്റ് രാജേഷ്, വൈസ് പ്രസിഡന്റ് വിനയൻ എന്നിവർ സംസാരിച്ചു. ബാലനെ കുറിച്ചുള്ള ‘ദ ഗ്രീൻ മാൻ’ എന്ന ഡോക്യുമെൻട്രിയും പ്രദർശിപ്പിച്ചു. ബാലൻ നന്ദി പറഞ്ഞു. പരിസ്ഥിതി പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും കാൽ നൂറ്റാണ്ടിലേറെ പരിസ്ഥിതി പ്രവർത്തികൾ തുടരുകയും ചെയ്തതിനെ തുടർന്നാണ് പുരസ്കാരത്തിന് അർഹനായത്. ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെ ഒന്നരലക്ഷം കരിമ്പനകളും പിടിപ്പിക്കുന്നുണ്ട്. പ്രവർത്തനങ്ങൾക്കായി ഇറാം ഗ്രൂപ്പ് സ്വന്തമായി പിക്കപ്പ് വാഹനവും ബാലന് നൽകി. കരിമ്പന സംരക്ഷണത്തിന് ബാലന് കൂട്ടായി പരിസ്ഥിതി പ്രവർത്തകരായ കെ.കെ.എ. റഹ്മാനും ശംസുദീൻ മാങ്കുറുശ്ശിയും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.