ആദ്യ എയർമെയിലുമായി കുരുവിള
text_fieldsതൃശൂർ: ലോകത്ത് ആദ്യമായി എയർക്രാഫ്റ്റിലൂടെ തപാൽ കൈമാറ്റം നടത്തിയ എയർമെയിൽ സ്റ്റാമ്പുമായി റിട്ട. എയർവെയ്സ് മാർഷൽ കുരുവിള. ആലുവ സ്വദേശിയായ കുരുവിള സർവിസിലിരിക്കെയാണ് ചരിത്ര പ്രാധാന്യമുള്ള സ്റ്റാമ്പ് കരസ്ഥമാക്കിയത്. 1911ൽ 6500 കത്തുകളുമായി അലഹാബാദിൽനിന്ന് നൈനി ഗ്രൗണ്ടിലേക്കാണ് വിമാനം പറന്നത്.
27 മിനിറ്റ് ദൈർഘ്യമുള്ള പറക്കലിനൊപ്പം കൊണ്ടുപോയ കത്തുകൾക്കെല്ലാം സംഭാവനത്തുകയായി ആറ് അണ വാങ്ങിയിരുന്നു. അലഹാബാദിൽ ബോയ്സ് ഹോസ്റ്റൽ നിർമിക്കാനുള്ള സംഭാവനയായിരുന്നുവത്. കുരുവിളയുടെ കൈയിൽ സൗത്ത് ആഫ്രിക്കയിൽനിന്ന് വന്ന ആദ്യ പോസ്റ്റ് കാർഡ് കൂടിയുണ്ട്.
തെരഞ്ഞെടുത്ത 16 സ്റ്റാമ്പുകളും 21 കവറുകളും ഇദ്ദേഹത്തിന്റെ സ്റ്റാമ്പ്-കവർ പ്രദർശനത്തിലുണ്ടായിരുന്നു. 13ാം വയസ്സിൽ തുടങ്ങിയ വിനോദം ഇപ്പോൾ ആറ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സ്റ്റാമ്പുകളും കവറുകളുമായി 20 ലക്ഷത്തോളം വരുന്ന ശേഖരം സ്വന്തമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.